വൃക്കരോഗ ബോധവത്കരണത്തിന്റെ ഭാഗമാകുവാന്‍ സേവ് കിഡ്നി ഫൗണ്ടേഷന്‍

ലോക വൃക്ക ദിനമായ മാര്‍ച്ച് 9 നു തിരുവനന്തപുരത്ത് വച്ച് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സേവ് കിഡ്നി മാരത്തോണ്‍ 2017 എന്ന പേരില്‍ മാരത്തോണ്‍ മത്സരം സംഘടിപ്പിക്കണമെന്ന് സേവ് കിഡ്നി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. പ്രവീണ്‍ നമ്പൂതിരി പറഞ്ഞു.
തെറ്റായ ജീവിത ശൈലി രോഗങ്ങളും ഇന്ന് എറ്റവും വ്യാപകമായിക്കൊണ്ടിരിക്കുന്നതു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ വൃക്ക രോഗികളുടെ എണ്ണം ക്രമാനുതീനമായി വര്‍ധിച്ചു വരുന്നതായും വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്യ്ക്കല്‍ എന്നി പദങ്ങള്‍ ഇന്ന് നമുക് സുപരിചതമായി കഴിഞ്ഞു.
ചെറിയ പട്ടണങ്ങളില്‍ പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍പോലും ആരംഭിക്കുന്നത് ഇന്ന് കേരളം നേരിടുന്ന ഗുരുതര സാമൂഹിക വിപത്തിന്റെ ആഴം തുറന്ന് കാണിക്കുന്നു. വൃക്കരോഗം, രോഗദുരിതം മാത്രമല്ല രോഗിയുടെ കുടുംബത്തിന്റെ സാമ്പത്തിക നിലയെ തന്നെ താറുമാറാക്കുമെന്നും ആരംഭഘട്ടത്തില്‍ യാതൊരു വിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ ഈ മഹാവ്യാധി കേരളം നേരിടുന്ന ഒരു സാമൂഹിക പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ ദുരവസ്ഥ ഓര്‍ക്കാപ്പുറത്തു ഉണ്ടായ ഒന്നല്ല അശ്രദ്ധയുടെയും, അലംഭാവത്തിന്റെയും അതിലുപരി അറിവില്ലായ്മയുമാണ് ഈ രോഗം വ്യാപകമാകുന്നതിനുള്ള പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. വളരെ സാവധാനം പുരോഗമിക്കുന്ന ഒരു രോഗാവസ്ഥയാണ് വൃക്കരോഗം. വൃക്കരോഗം പിടിപെട്ട രോഗികള്‍ക്ക് സാമൂഹികമായും സാമ്പത്തികമായും സഹായിക്കുക.
രോഗം ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനു ആവശ്യമായ സഹായം നല്‍കുക, സൗജന്യ നിരക്കില്‍ ഡയാലിസിസ് നല്‍കുക, വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുക; വൃക്ക രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുക തുടങ്ങി ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി 7വര്‍ഷം മുന്‍പ് കൊല്ലം ആസ്ഥാനമാക്കി ആരംഭിച്ച ഒരു ചാരിറ്റബിള്‍ട്രസ്റ്റാണ് സേവ് കിഡിനി ഫൗണ്ടേഷന്‍. നമ്മുടെ നാട്ടില്‍ വ്യാപകമായിക്കൊണ്ടരിക്കുന്ന വൃക്കരോഗം എങ്ങനെ തടയാം എന്ന സന്ദേശം മുഴുവന്‍ ആളുകളിലും എത്തിയ്ക്കുവാന്‍ കഴിയും എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























