വിഷപ്പാമ്പുമായി യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

സീറ്റിനടിയില്‍ കയറിക്കൂടിയ വിഷപ്പാമ്പുമായി യുവാക്കള്‍ ബൈക്കില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു. ഇന്റര്‍ലോക്ക് തൊഴിലാളികളായ പ്രമോദും സുഹൃത്തായ ഇരസപ്പനുമാണ് വടകരയില്‍നിന്ന് നാദാപുരത്തെ ജോലിസ്ഥലം വരെ ബൈക്കിന്റെ സീറ്റിനടിയില്‍ പാമ്പിനെയുമായി സഞ്ചരിച്ചത്.
ജോലിസ്ഥലത്തത്തെിയപ്പോള്‍ ബൈക്കിന്റെ സീറ്റിനടിയില്‍നിന്ന് പണിയായുധം എടുക്കുന്നതിനിടെ പാമ്പ് തലപൊക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് കരിമ്പനപാലം സ്വദേശികളായ ഇവര്‍ നാദാപുരം പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് ജോലിക്കെത്തിയത്. ഒരു മീറ്ററോളം നീളമുള്ള പാമ്പ് സീറ്റിനടിയില്‍വെച്ച തുണിക്കുള്ളിലായിരുന്നു. പണിയായുധം എടുക്കവേ ഇവര്‍ക്കുനേരെ പാമ്പ് ചീറ്റി.
തൊഴിലാളികള്‍ ബഹളംവെച്ചതോടെ സമീപത്തെ സ്‌റ്റേഷനില്‍നിന്ന് പൊലീസുകാരും നാട്ടുകാരും എത്തി പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. സംസ്ഥാനപാതയില്‍ ജനം തടിച്ചുകൂടിയതോടെ ഗതാഗതതടസ്സവുമുണ്ടായി. മേഖലയില്‍ കണ്ടുപരിചയമില്ലാത്ത പ്രത്യേക നിറത്തോടുകൂടിയതായിരുന്നു പാമ്പ്. കരിമ്പനപാലത്തെ മരമില്ലില്‍നിന്ന് സ്‌കൂട്ടറില്‍ കയറിപ്പറ്റിയതാകാനാണ് സാധ്യതയെന്ന് തൊഴിലാളികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























