പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ മാര്‍ച്ച് 13ന് ആരംഭിക്കും

പെരുമ്പാവൂര്‍ ജിഷാവധക്കേസിന്റെ വിചാരണ മാര്‍ച്ച് 13 ന് ആരംഭിക്കും. ആസാം സ്വദേശി അമീറുള്‍ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. ആകെ 195 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ അഞ്ച് വരെ 21 സാക്ഷികളുടെ വിസ്താരം നടക്കും. ഇത് പൂര്‍ത്തിയായാല്‍ മറ്റ് സാക്ഷികളുടെ വിസ്താരത്തിനായി സമന്‍സ് അയക്കാനാണ് തീരുമാനം.
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ പ്രതി അതിക്രമിച്ച് കയറി ജിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 നും ആറിനുമിടയിലാണ് സംഭവം.
കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറുക, മാനഭംഗപ്പെടുത്തുക, ഗുരുതരമായി മുറിവേല്‍പിക്കുക, തടഞ്ഞുവയ്ക്കുക, തെളിവ് നശിപ്പിക്കുക, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ, ദളിത് പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























