ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല; സമരം നിര്‍ത്തിയവര്‍ പിന്നീട് ഒപ്പിടാന്‍ എന്തിന് വന്നു?

എസ്എഫ്‌ഐയെ പരിഹസിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമെ എല്ലാം ശരിയാവുകയുള്ളു. ലോ അക്കാദമി പ്രശ്‌നത്തില്‍ ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരുമായി കൈകോര്‍ത്തുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് പൂര്‍ണബോധ്യമുണ്ട്. അലിഞ്ഞുപോകുന്ന, രാഷ്ട്രീയമല്ല, അനുഭവ സമ്പത്തുളള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്.
വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു, ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്. എങ്കില്‍ പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ എന്തിന് അവര്‍ വന്നു. ഇപ്പോള്‍ ചിലര്‍ പറയുന്നു, ഇത് ഞങ്ങളുടെ പരാജയമാണെന്ന്. ഒരു തര്‍ക്കത്തിന്റെയും കാര്യമില്ല. ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല, കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാന്‍ പാടില്ല, എന്നതാണ് നമ്മുടെ നിലപാട്.
ഇന്റേണല്‍ അസസ്‌മെന്റ് നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതം തകര്‍ത്തിട്ടുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയില്‍ ആകട്ടെ, ഭീകരനല്ല, ഭീകരിയാണ് പ്രഥമസ്ഥാനം കൈയ്യാളുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























