വിദഗ്ധ നിയമോപദേശത്തിന് തമിഴ്‌നാട് ഗവര്‍ണര്‍ കേരള ഗവര്‍ണ്ണറും മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസുമായ സദാശിവവുമായി ആശയ വിനിമയം നടത്തി

വിദഗ്ധ നിയമോപദേശത്തിന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേരള ഗവര്‍ണ്ണറും മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസുമായ പി. സദാശിവവുമായി ടെലഫോണില്‍ ആശയ വിനിമയം നടത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് തമിഴ്‌നാട് ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറിയെന്നും വിവരം.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ശക്തികാട്ടി വിറപ്പിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. തന്നെ അനുകൂലിക്കുന്നവരോടു ചെന്നൈ മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണു ശ്രമം നടത്തുന്നത്. അണ്ണാ ഡിഎംകെ ഐടി വിഭാഗം സെക്രട്ടറി ഇന്നലെ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, അണ്ണാ ഡിഎംകെയുടെ രണ്ട് എംപിമാര്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍ എന്നിവരാണു പിന്തുണ പ്രഖ്യാപിച്ചത്. 37 എംപിമാരാണ് ലോക്‌സഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. അഞ്ച് എംഎല്‍എമാരും പനീര്‍സെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പനീര്‍സെല്‍വം അനുകൂലികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. ഗ്രീന്‍വെയ്‌സ് റോഡിലെ വസതിയിലാണു യോഗം ചേരുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പനീര്‍സെല്‍വം ശശികലയെ വെല്ലുവിളിച്ചത്. തന്നെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























