ശാന്തിഗിരി ആശ്രമത്തിലെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കളായ സന്യാസി-സന്യാസിനിമാരുടെ ക്രൂരത വെളിപ്പെടുത്തി കുടുംബാംഗങ്ങള്‍

ശാന്തിഗിരി ആശ്രമം സ്ഥാപകഗുരുവായ നവ ജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ കുടുംബാംഗമായ സോമിനിയുടെ മകനായ ചന്ദ്രബാബുവിനെ പോത്തന്‍ കോട് പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റു ചെയ്ത് മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുടുംബാംഗങ്ങളായ സോമിനി, ജനമാതാ, വിഷ്ണുരാജ് എന്നിവരുടെ വെളിപ്പെടുത്തല്‍.
ആശ്രമത്തിലെ ഗുരുരത്‌നം സ്വാമിയുമായി ഒത്തു ചേര്‍ന്ന് കള്ളക്കേസില്‍ സോമിനിയുടെ മകനെ കുടുക്കിയിരിക്കുകയാണെന്നും ഇവരുടെ മറ്റൊരു മകനെ (ബിജു) ഗുരുരത്‌നം സ്വാമിയുടെ ആളുകള്‍ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടു പോയി കൊന്നതാണെന്നും ഇവര്‍ പറയുന്നു. ഇതുപോലെ തന്റെ രണ്ടാമത്തെ മകനേയും (ചന്ദ്രബാബു) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും എന്തു ചെയ്യണമെന്നറിയാതെയിരിക്കുകയാണെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തങ്ങളുടെ മുന്‍പിലില്ലെന്നും അവര്‍ പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിലെ ഒരു വിശ്വാസിയും ഗുരുരത്‌നം സ്വാമിയുടെ വിശ്വസ്തനുമായ പാലോട്ടുകോണം സ്വദേശി കുലശുദ്ധി 26 വയസ്സുള്ള സതീഷന്‍ മകന്‍ പ്രേമിച്ച് വശത്താക്കുകയും ശാരീരികമായി ചൂഷണം ചെയ്യുന്നതു കണ്ടെത്തിയ സാഹചര്യത്തില്‍ സോമിനിയുടെ മകന്‍ അവരെ രണ്ടുപേരെയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിന്റെ പ്രതികാരമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
തന്റെ മകനെതിരെ എന്ത് കേസാണ് ചുമത്തിയിരിക്കുന്നതു പോലും പോലീസ് പറയാന്‍ തയ്യാറല്ല. എന്നാല്‍ കേസിന്റെ എഫ്.ഐ.ആര്‍ പോലും കൊടുക്കാന്‍ കൂട്ടാക്കുന്നില്ല പോലീസുകാര്‍ എന്നും ഇവര്‍ പറയുന്നു.
രാഷ്ട്രീയ-പോലീസ്-സിനിമാ ബന്ധങ്ങള്‍ എന്നിവ ദൃഢമായുള്ള ഗുരുരത്‌നം സ്വാമിയുടെ സ്വാധീനം തങ്ങളെ കൂട്ട ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഗുരുരത്‌നം സ്വാമിയുടെ പണത്തിന്റെ ബലത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരുവിന്റെ കുടുംബാംഗങ്ങളെ നശിപ്പിക്കുകയെന്നത് ഇവരുടെ രഹസ്യ അജണ്ടയായി മാറിയിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























