സ്മാര്‍ട് സിറ്റി ആകാനുള്ള തയ്യാറെടുപ്പിൽ തലസ്ഥാന നഗരവും

രാജ്യമാകെ 100 സ്മാര്‍ട് സിറ്റി രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ നമ്മുടെ തലസ്ഥാന നഗരമായ തിരുവനതപുരവും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി ആയി തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും അവസരമുണ്ട്. http//www.tvmcity.in/ എന്ന വെബ്‌സൈറ്റ് വഴിയോ മെസ്സേജ് വഴിയോ 13.2.2016 വരെയും വോട്ട് ചെയ്യാവുന്നതാണ്.
ഇതു വഴി കൊച്ചിക്കൊപ്പം തിരുവനന്തപുരത്തെയും സ്മാര്‍ട് സിറ്റി ആയി തിരഞ്ഞെടുക്കാം. നഗരത്തിന്റെ അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ജീവിത നിലവാരം, സുസ്ഥിരമായ പരിസ്ഥിതി, എന്നീ സേവനങ്ങള്‍ക്കും ഭൗതിക സൗകര്യങ്ങള്‍ക്കും ആധുനിക വികസന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള സ്മാര്‍ട് ആയ പരിഹാര മാര്‍ഗങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് തിരുവനതപുരം നഗര സഭ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്രഗവണ്മെന്റ് ലക്ഷ്യമാക്കിയിട്ടുള്ള ഫോര്‍മാറ്റില്‍ നിര്‍ദ്ദേശങ്ങള്‍ തയാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്. രണ്ടു വിഭാഗങ്ങളായാണ് പോളിംഗ് നടത്തുന്നത്. എട്ട് വിഷയങ്ങളില്‍ നഗരം നേരിടുന്ന പ്രശ്‌നങ്ങളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുക എന്നതാണ് ഒന്നാമത്തെ വിഭാഗം. കോര്‍പറേഷന്‍ പരിധിയിലെ വികസനത്തിനായി കണ്ടെത്തിയ ഏഴു മേഖലയില്‍ നിന്നും പ്രധാനപ്പെട്ട മൂന്ന് പ്രദേശങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് രണ്ടാമത്തെ വിഭാഗം. ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യത്തെ ഉയര്‍ന്ന വോട്ട് ലഭിക്കുന്ന മൂന്ന് മേഖലകള്‍ സ്മാര്‍ട് സിറ്റി വികസനത്തിനായി പരിഗണിക്കപ്പെടുന്നു.

1.ആക്കുളം- വേളി കായല്‍, കൊച്ചുവേളി മേഖല
2.കഴക്കൂട്ടം മേഖല
3.ചരിത്രപ്രധാനമായ ജലപാത കടന്ന് പോകുന്ന കോവളം- കഴക്കൂട്ടം ഇടനാഴി
4.നഗരഹൃദയ മേഖലയായ ചാല, കിഴക്കേകോട്ട, തമ്പാനൂര്‍
5.വിഴിഞ്ഞം മേഖല, 6. മെഡിക്കല്‍ കോളേജ്- ജനറല്‍ ആശുപതി മേഖല
7.നാഗരാതിര്‍ത്തി വികസന ഇടനാഴി എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഏഴു മേഖലകള്‍.
https://www.facebook.com/Malayalivartha
























