കെ.മുരളീധരന്‍ യു ഡി എഫ് കണ്‍വീനറാകും

ലോ അക്കാദമി സമരത്തിലുടെ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിദ്ധ്യമായി തീര്‍ന്ന കെ.മുരളീധരന്‍ യു ഡി എഫ് കണ്‍വീനറായേക്കും. ഇത് സംബന്ധിച്ച് ഹൈക്കമാന്റില്‍ ധാരണയായതായി അറിയുന്നു. ആന്റണിയുടെ പിന്തുണ മുരളിക്കുള്ളതാണ് പ്രധാന നേട്ടം.
എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ അപ്രതീക്ഷിതമായി നേടിയെടുത്തതാണ് മുരളിക്കുണ്ടായ പ്രധാന നേട്ടം. ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായിട്ടാണ് മുരളി അറിയപ്പെട്ടിരുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടാണ് ഇക്കാലമത്രയും മുരളി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അപ്രതീക്ഷിതമായ മലക്കം മറിയലാണ്.
സ്വന്തം ഗ്രൂപ്പില്‍ പേരും പെരുമയുമുള്ള നേതാക്കള്‍ ഇല്ലാത്തത് ഉമ്മന്‍ ചാണ്ടിയെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. കെ.ബാബുവും കെ.സി.ജോസഫുമൊക്കെ ഫീല്‍ഡ് ഔട്ടായതോടെ പുതിയൊരാളെ നേത്യത്വത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ശ്രമം തുടങ്ങിയത്. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരളത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മുരളിയുടെ പ്രസ്താവന വന്നത്. തനിക്ക് ഒരങ്കത്തിന് ഇനി ബാല്യമില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയറിയാം.
മുരളിയെ ചെന്നിത്തലക്ക് താത്പര്യമില്ല. മുരളി തനിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള നേതാവാണെന്ന് ചെന്നിത്തല വിശ്വസിക്കുന്നു. സുധീരനും മുരളിയോട് താത്പര്യമില്ല. ലാ അക്കാദമിക്ക് മുന്നിലെ സമരം ആസൂത്രണം ചെയ്യാന്‍ കെ.പി.സി.സി. ആലോചിക്കുന്നതിനിടയിലാണ് മുരളി നിരാഹാരം തീരുമാനിച്ചത്. അക്കാര്യം സുധീരനമായി ആലോചിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിക്കാന്‍ സുധീരനു താത്പര്യമുണ്ടായിരുന്നെങ്കിലും അതിനു സമയം കിട്ടുന്നതിനു മുമ്പ് തന്നെ മുരളിയുടെ സമരം ക്ലിക്ക് ചെയ്തിരുന്നു.
മുരളിയോട് ഉടക്കിയാല്‍ പ്രതികരിക്കുമെന്നു സുധീരനറിയാം. സുധീരന്‍ മുരളിയുമായി ഒരകലം സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. കരുണാകരന്റെ പ്രഭാവലയം മുരളിയുടെ ചുറ്റും ഇപ്പോഴുമുണ്ട്. ജനങ്ങള്‍ മുരളിയെ കാണുന്നത് കരുണാകരന്റെ മകനായിട്ടാണ് എന്നും. മുരളിയുടെ തലയെടുപ്പ് ഒന്നു വേറെ തന്നെയാണ്.
https://www.facebook.com/Malayalivartha
























