ചോദ്യത്തിന് ഉത്തരം ഇല്ലാതെ നട്ടം തിരിഞ്ഞ് എസ്.എഫ്.ഐ നേതാവ്

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അഡ്വ ജയശങ്കറിനെതിരെ കത്തിക്കയറിയ എസ്. എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് യൂണിവേഴ്‌സിറ്റി കൊളജ് വിവാദത്തില്‍ പ്രതികരിച്ചത് വളരെ തരംതാണ രീതിയിലായിരുന്നുവെന്ന് പൊതുവെ ആക്ഷേപം.
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ. മോറല്‍ പോലീസായോ എന്ന് ചോദിച്ച് ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയിലാണ് പരാതിക്കാരായ പെണ്‍കുട്ടികള്‍ ജെയ്ക്കിനെ ഉത്തരം മുട്ടിച്ചത്. പരാതിക്കാര്‍ക്കെതിരെ പതിവ് പോലെ അനാശാസ്യമെന്ന ആരോപണം ഉന്നയിച്ച എസ്.എഫ്.ഐ നേതാവിന് പെണ്‍കുട്ടികളുടെ മറുചോദ്യത്തില്‍ ഉത്തരം മുട്ടുകയായിരുന്നു.
ക്യാമ്പസില്‍ നടന്ന സദാചാര ഗുണ്ടായിസത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ജെയ്ക്ക് സി തോമസിന്റെ പ്രതികരണം. കൂടാതെ കാമ്പസിനകത്തെ പ്രശ്‌നമല്ല മറ്റ് പലതും പറഞ്ഞ് സമയം കളയാനും തടിയൂരാനുമായിരുന്നു തുടക്കം മുതലേ ജെയ്ക്കിന്റെ ശ്രമമെന്നും പറയപ്പെടുന്നു. ഒപ്പം തങ്ങളെ എന്തിനാണ് തല്ലിച്ചതച്ചതെന്ന പരാതിക്കാരുടെ ചോദ്യത്തിനു മറുപടിയില്ലാതെ നട്ടം തിരിയുകയായിരുന്നു നേതാവ് .
നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജിജീഷിനെ എസ്.എഫ്.ഐയുടെ മൂന്ന് പേര്‍ ചേര്‍ന്ന് യാതൊരു കാരണവും കൂടാതെ തല്ലുകയായിരുന്നുവെന്നാണ് പരാതി. ആരും പിടിച്ചുമാറ്റാന്‍ നിന്നില്ല, തടയാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങളെ തല്ലുകയും തെറി വിളിക്കുകയുംചെയ്തു എന്ന് പരാതിക്കാരില്‍ ഒരാളായ അസ്മിത പറഞ്ഞു.
ധരിച്ചിരിക്കുന്ന അടിവസ്ത്രം പുറത്ത് കാണാം എന്നതിന്റെ പേരില്‍ തന്നെ എസ്.എഫ്.ഐ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി കൂടി അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്ത് സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തിയിരുന്നു. ഇതേക്കുറിച്ച് താന്‍ എച്ച്.ഒ.ഡി.ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കുകയായിരുന്നു അടികൊടുത്തവര്‍ എന്ന് ജിജീഷിനോട് പറഞ്ഞതായി പരാതിക്കാരിയായ സൂര്യഗായത്രി പറഞ്ഞു. ആണ്‍കുട്ടികള്‍ പ്രതികരിച്ചാല്‍ അവരെ കഞ്ചാവ് കേസില്‍ കുടുക്കുകയും പെണ്‍കുട്ടികള്‍ പ്രതികരിച്ചാല്‍ അവരെ അനാശാസ്യക്കാരാക്കുക എന്നത് എസ്.എഫ്.ഐയുടെ സ്ഥിരം രീതിയാണ് എന്ന് അവര്‍ വാദിക്കുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാണിച്ച ഫാസിസത്തെ എസ്.എഫ്.ഐ ചോദ്യം ചെയ്യണം എന്നും സൂര്യഗായത്രി ആവശ്യപ്പെടുന്നു.
യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു തൃശൂര്‍ സ്വദേശിയായ ചെറുപ്പക്കാരന് അടികിട്ടാനുണ്ടായ സംഭവം നടന്നത് നാടകം നടക്കുന്നിടത്തല്ല മൂന്നാം വര്‍ഷ ക്ലാസ് മുറിയിലാണ് എന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് പറഞ്ഞത്. ഇതേ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയെ മര്‍ദ്ദനമേറ്റ ജിജീഷ് അസഭ്യം പറഞ്ഞു എന്നും ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമായതെന്നുമാണ് ജെയ്ക്ക് പറഞ്ഞത്.
വളരെ കഷ്ടപ്പെട്ടാണ് ജേയ്ക്കിന്റെ വാദം പെണ്‍കുട്ടികള്‍ കേട്ടത്. തുടര്‍ന്ന് ഏത് ക്ലാസ് മുറിയില്‍ നിന്നാണ് ഞങ്ങളെ പുറത്തിറക്കിയതെന്ന് ഒന്ന് പറയൂ എന്ന പെണ്‍കുട്ടികളുടെ ചോദ്യത്തിന് നേതാവിന് ഉത്തരം മുട്ടി. അതെ സമയം പരാതിക്കാര്‍ ക്ലാസ് റൂമിലല്ല സ്‌റ്റേജില്‍ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മറ്റുകുട്ടികളുടെ വോയ്‌സ് റെക്കോര്‍ഡ് തങ്ങളുടെ കൈലുണ്ട്, എന്നാല്‍ ആ കുട്ടികല്‍ എസ്.എഫ്.ഐയെ പേടിച്ച് പേര് പുറത്ത് വെളിപ്പെടുത്തരുതെന്ന് പറയുകയാണ് എന്നും പരാതിക്കാരിയായ വിദ്യാര്‍ത്ഥി സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























