കുസാറ്റില്‍ കെ.എം. മാണി ബജറ്റ് പഠനകേന്ദ്രത്തിന്റെ പേരു മാറ്റിയില്ലെങ്കില്‍ അനുമതിയില്ലെന്നു സിന്‍ഡിക്കറ്റ്

കൊച്ചി സര്‍വകലാശാലയിലെ (കുസാറ്റ്) ബജറ്റ് പഠനകേന്ദ്രത്തിനു മുന്‍മന്ത്രി കെ.എം. മാണിയുടെ പേരു മാറ്റാതെ കോഴ്‌സ് തുടങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍.
കുസാറ്റിന്റെ പൊതുപ്രവേശന പരീക്ഷ വിജ്ഞാപനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബജറ്റ് പോളിസി ആന്‍ഡ് ബജറ്റിങ്‌കോഴ്‌സ് ഉള്‍പ്പെടുത്തിയതുമില്ല, കോഴ്‌സിന് അനുമതി നല്‍കിയതുമിില്ല. കേന്ദ്രത്തിന്റെ പേരു മാറ്റണമെന്നത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വന്ന പുതിയ സിന്‍ഡിക്കറ്റിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു.
കെ.എം. മാണിക്കെതിരെ അഴിമതി ആരോപണങ്ങളുള്ള പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പേര് സര്‍വകലാശാല പഠനവിഭാഗത്തിനിടുന്നത് അനുചിതമാണെന്ന എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ ആവശ്യം സിന്‍ഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 15-ന് എടുത്ത ഈ തീരുമാനം സര്‍ക്കാരിന് അയച്ചു.
സര്‍ക്കാര്‍ മറുപടി അറിയിച്ചിട്ടില്ല. കെ.എം. മാണിയുടെ പേരില്‍ തന്നെയാണ് ഇപ്പോഴും സെന്റര്‍ അറിയപ്പെടുന്നത്. 20 പേര്‍ക്കു പ്രവേശനം ലഭിക്കുന്ന പാഠ്യപദ്ധതി തയാറാക്കിയാണു കോഴ്‌സിന് സര്‍വകലാശാലയുടെ അനുമതി തേടിയത്.
അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെ അനുകൂല തീരുമാനമെടുത്തു. സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനു കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ അഞ്ചു കോടി രൂപ നല്‍കിയിരുന്നു. കെട്ടിട നിര്‍മാണം ഈയിടെ തുടങ്ങി.
https://www.facebook.com/Malayalivartha

























