ബിയറും വൈനും കള്ളും മദ്യവിഭാഗത്തില്‍ പെടുന്നവയല്ലെന്ന് സുപ്രീംകോടതിയോട് കേരളത്തിന്റെ വാദം; നിഷേധിച്ച് എക്‌സൈസ് മന്ത്രി

ബീയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം ആവശ്യപ്പെട്ടു. ബാറുകള്‍ക്കും ഈ വിധി ബാധകമാണോ എന്ന് വ്യക്തമാക്കണം. ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
അതേസമയം, ബീയര്‍ മദ്യമല്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. മദ്യനിര്‍വചനത്തില്‍ വ്യക്തത വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍നിന്ന് വ്യത്യസ്തമാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം. ബീയര്‍ മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹര്‍ജിയിലെ 13, 14 പേജുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























