ക്ലാസ്സ് മുറിയില്‍ കണ്ടത് വളരെ മോശമായ നിലയില്‍; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കഥയുണ്ടാക്കി..

യൂണിവേഴ്സിറ്റി കോളേജില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും എസ്എഫ്ഐയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ അസ്മിന, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികള്‍ ഷബാനയ്ക്കെതിരെ ആരോപണവും ഉന്നയിച്ചിരുന്നു. ഷബാനയും തങ്ങളെ മര്‍ദ്ദിച്ചതായി ചാനല്‍ ചര്‍ച്ചക്കിടയില്‍ സൂര്യഗായത്രി ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഷബാനയ്ക്കും ചിലത് പറയാനുണ്ട്.
അന്ന് കോളേജില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനമായിരുന്നു. സ്പോര്‍ട്സ് മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് ശേഷം നാടകോത്സവത്തില്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട നാടകത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നാടകം കാണാനായി ഷബാനയും സുഹൃത്ത് സൗമ്യയും പോവുകയായിരുന്നു. സൗമ്യ പൊളിറ്റിക്സ് വിദ്യാര്‍ത്ഥിനിയാണ്.
സൗമ്യയുടെ ബാഗ് എടുക്കാനായാണ് ഇരുവരും ചേര്‍ന്ന് പൊളിറ്റിക്സ് ക്ലാസ്സിലേക്ക് പോയത്. ക്ലാസ്സിന് മുന്നില്‍ സൂര്യഗായത്രിയെന്ന് കുട്ടി നില്‍ക്കുന്നത് കണ്ടു. പരിചയമുള്ളതിനാല്‍ ഇരുവരും സംസാരിച്ചു. എന്നാല്‍ ബാഗ് എടുക്കാന്‍ ക്ലാസ്സില്‍ കയറാന്‍ ഇപ്പോള്‍ പറ്റില്ലെന്ന് സൂര്യഗായത്രി പറഞ്ഞുവെന്ന് ഷബാന പറയുന്നു. എന്നാലതിന് ചെവികൊടുക്കാതെ ഷബാനയും സൗമ്യയും വാതില്‍ തുറന്ന് ക്ലാസ്സിനകത്ത് കയറി.

ക്ലാസ്സ് മുറിയില്‍ അസ്മിനയേയും ജിജീഷിനേയും വളരെ മോശമായ നിലയില്‍, കാണാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കണ്ടതെന്നും തുടര്‍ന്ന് ഇരുവരും തങ്ങളോട് മര്യാദയില്ലാതെയാണ് സംസാരിച്ചതെന്നും ഷബാന പറയുന്നു.
തങ്ങളെ കണ്ടപ്പോള്‍ അസ്മിത എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്ക് ഡോര്‍ ഒന്നു തട്ടിയിട്ട് വരാനുള്ള മര്യാദ കാണിച്ചുകൂടെ എന്നു ചോദിച്ചു. നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് പോലുമല്ലല്ലോ, പിന്നെ നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് സൗമ്യ തിരിച്ചുചോദിച്ചു.
മറുപടിയായി അസ്മിത നല്‍കിയത് കോളേജ് എന്താ നിന്റെ തന്തയുടെ വകയാണോ എന്ന ചോദ്യമാണെന്നും ഷബാന പറയുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വാക്കുകളും അസ്മിത ഉപയോഗിച്ചുവെന്ന് ഷബാന പറയുന്നു.

അതിനിടെ ജിജീഷും പ്രശ്നത്തില്‍ ഇടപെട്ടു. മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ മര്യാദയ്ക്കൊന്നും സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് തങ്ങളെ തെറിവിളിച്ചതായും ഷബാന പറഞ്ഞു. മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ പരാതിപ്പെടുമെന്ന് തങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് ജിജീഷ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഷബാന പറഞ്ഞു. താന്‍ ഒരു മീഡിയയില്‍ ജോലി ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് എന്നെയൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ നാറും എന്നൊക്കെയായിരുന്നു ജിജീഷിന്റെ സംസാരമെന്നും ഷബാന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















