ഉദ്യോഗസ്ഥര്‍ ഉത്തരവ് അട്ടിമറിച്ചു; കേരളത്തില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍..

കേരളം വീണ്ടും കര്‍ഷക ആത്മഹത്യക്ക് വഴിയൊരുങ്ങുമോ എന്ന സംശയം ബലപ്പെടുന്നു. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതാണ് കാരണം. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2006-2011ലും അതിനു മുമ്പും കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ പതിവായിരുന്നു. തുടരെ തുടരെയാണ് ഇക്കാലത്ത് കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലക്കുറവ് തന്നെയാണ് പ്രധാന കാരണം. ഇടനിലക്കാര്‍ കര്‍ഷകനും വിപണിക്കുമിടയില്‍ നിന്ന് വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകന്റെ കുടുംബം പട്ടിണിയിലായിരിക്കും.

2001 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തും പാലക്കാട്ടും മറ്റും കര്‍ഷക ആത്മഹത്യകള്‍ പെരുകിയിരുന്നു. ഇക്കാലത്ത് വേനല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തും. 2017 ലും വേനല്‍ കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷക നഷ്ടം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാറുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ എത്ര തന്നെയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള ജനോപകാര പദ്ധതികള്‍ സംബന്ധിക്കുന്ന ഉത്തരവു ക്യത്യസമയത്ത് തന്നെ ഇറങ്ങിയിരുന്നു. മുമ്പ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തും ഇതില്‍ മാറ്റം ഉണ്ടായിരുന്നില്ല.
കൃഷിമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിയുമാണ് മോറട്ടോറിയം സംബന്ധിക്കുന്ന ഫയല്‍ കാണേണ്ടത്. മന്ത്രിസഭ സമ്മതിച്ചാല്‍ മോറട്ടോറിയത്തില്‍ ഉത്തരവ് ഇറക്കിയാല്‍ മതി. എന്നാല്‍ പിണറായി മന്ത്രിസഭയുടെ ശാപമായി മാറിയിരിക്കുകയാണ് ഭരണസ്തംഭനം. എല്ലാവര്‍ക്കും മുഖ്യമന്ത്രിയെ ഭയമാണ്. അതിനാല്‍ കൃത്യസമയത്ത് ഉത്തരവുകള്‍ ഇറക്കാറില്ല. സി പി എം മന്ത്രിസഭയുടെ കാലത്ത് അവരുടെ സര്‍വീസ് സംഘടനയില്‍ അംഗമായവരെ മാത്രമേ ഉദ്യോസ്ഥ തലത്തില്‍ നിയമിക്കാറുള്ളു. സര്‍ക്കാര്‍ ഉത്തരവുകള്‍ കൃത്യസമയത്ത് ഇറങ്ങിയില്ലെങ്കില്‍ അത് ഉദ്യോഗസ്ഥതല അട്ടിമറി കാരണമാണെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയിലാണ് ഇനി പ്രതീക്ഷ. മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ തത്കാലം കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാം.

https://www.facebook.com/Malayalivartha

























