Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

14 FEBRUARY 2017 04:20 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കി മാറ്റുകയാണ് ആര്‍ദ്രം ദൗത്യത്തിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ മേഖലയില്‍ വളരെ വിപുലമായ ആശുപത്രി സംവിധാനമുണ്ടായിട്ടും ജനങ്ങളില്‍ 63 ശതമാനം പേരും സ്വകാര്യ മേഖലയില്‍ ചികിത്സയ്ക്ക് വേണ്ടി വലിയ തുകയാണ് ചെലവഴിക്കുന്നത്. അത് മാറ്റിയെടുക്കാന്‍ ആര്‍ദ്രം ദൗത്യത്തിലൂടെ സാധിക്കും. സാധാരണക്കാരന് പെട്ടെന്ന് കടന്നു ചെല്ലാനും മതിയായ ചികിത്സ ലഭ്യമാക്കാനും വേണ്ടി സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം ദൗത്യം വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...

കേരളത്തിലെ ആരോഗ്യ രംഗത്തെ എല്ലാ തലത്തിലും രോഗീ സൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 16-ാം തീയതി രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്ച് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എന്താണ് ആര്‍ദ്രം ദൗത്യം..? 

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സര്‍ക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആര്‍ദ്രം ദൗത്യം. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആര്‍ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കും.ഒ.പി. സംവിധാനങ്ങളുടെ നവീകരണം, ജില്ലാതാലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തല്‍, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യ നിര്‍ണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ദ്രം പദ്ധതി.

ലക്ഷ്യങ്ങള്‍...

ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയും സൗഹാര്‍ദ്ദപരവുമായ സേവനം ഉറപ്പാക്കുക, ജില്ലാ താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി/സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുക, രോഗികള്‍ക്ക് ചികിത്സാമാര്‍ഗ്ഗരേഖ (പ്രോട്ടോകോള്‍) പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നിവയാണ് ആര്‍ദ്രം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റും. ആവശ്യമെങ്കില്‍ ഉയര്‍ന്ന തലത്തിലേക്ക് രോഗികളെ റഫര്‍ ചെയ്യുകയും രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിയില്‍ കാര്യക്ഷമമായി ഇടപെടുകയും ചെയ്യും. 

ഒ.പി. വിഭാഗവും ആശുപത്രികളും രോഗി സൗഹൃദമാക്കല്‍...

ഒ.പി. വിഭാഗത്തിലെ തിരക്ക് കുറക്കുന്നതിനായി ആധുനികവത്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍ എന്നിവ സജ്ജമാക്കും. അത്യാഹിതവിഭാഗം, ഐ.പി.വിഭാഗം, ലബോറട്ടറി ഉള്‍പ്പെടെ മറ്റ് പരിശോധന സംവിധാനങ്ങള്‍ ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയിലെ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യും.

ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരമുയര്‍ത്തുക...

വിവിധ വിഭാഗം ആശുപത്രികളിലേയും പി.എച്ച്.സി, സി.എച്ച്.സികളിലേയും ആരോഗ്യസേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തസ്തികള്‍ സൃഷ്ടിച്ച് നിയമനം നടത്തും. വ്യത്യസ്ഥ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ/താലൂക്ക്/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുതല ആരോഗ്യസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികില്‍സാസൗകര്യങ്ങള്‍ (സ്ഥാപനങ്ങളുടെ സ്റ്റാന്റേഡൈസേഷന്‍) പുന:ക്രമീകരിക്കാനും ആര്‍ദ്രം ലക്ഷ്യമിടുന്നു.

ഓരോ ആശുപത്രികളിലും മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്ന ദൗത്യത്തില്‍ ജില്ലാതല ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യത്തോടെയുള്ള കാര്‍ഡിയോളജി യൂണിറ്റുകളും മറ്റു ചില സൂപ്പര്‍സ്‌പെഷ്യാലിറ്റിവകുപ്പുകളും ഘട്ടം ഘട്ടമായി ആരംഭിക്കുന്നതാണ്. കൂടാതെ താലൂക്ക്തല ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പെടെ സ്‌പ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ സജ്ജമാക്കി ആധുനികവത്കരണവും ലക്ഷ്യമിടുന്നു.

കുടുംബരോഗ്യകേന്ദ്രങ്ങള്‍...

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആര്‍ദ്രം ലക്ഷ്യമിടുന്നു. പ്രാഥമികാരോഗ്യ പരിചരണത്തിന്റെ നെടുംതൂണായ പി.എച്ച്.സിയും ഉപകേന്ദ്രങ്ങളും രോഗാതുരതയിലുണ്ടായ മാറ്റത്തിനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം വിപുലപ്പെടുത്തും. മാത്യ-ശിശു ആരോഗ്യകാര്യങ്ങള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമൊപ്പം രക്തസമ്മര്‍ദ്ദം, പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഊന്നല്‍ നല്‍കുന്നവയായും അവയെ മാറ്റും.

കുടുംബ ഡോക്ടര്‍ (ഫാമിലി ഫിസിഷ്യന്‍) തലത്തിലേക്ക് ഈ മേഖലയിലെ ഡോക്ടര്‍മാരെ മാറ്റുന്നതിനും അവരുടെ അറിവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനങ്ങളും കോഴ്‌സുകളും നടത്തും. ഈ സെന്ററുകളില്‍ ലാബ് സൗകര്യങ്ങളും സജ്ജമാക്കും. ആരോഗ്യപരിചരണം, കൗണ്‍സലിംഗ് എന്നിവയില്‍ കുറെകൂടി ഉയര്‍ന്ന തോതിലുള്ള പങ്കാളിത്തവും ഇടപെടലും നഴ്‌സിംഗ് വിഭാഗത്തിലൂടെയും ലക്ഷ്യമിടുന്നു.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലൂടെ മരുന്ന് ലഭ്യത ഉറപ്പുവരുത്തും. ഫീല്‍ഡ് സ്റ്റാഫ്, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ പുതിയ ചുമതലകളാല്‍ പ്രാപ്തരാക്കുന്നതിനായി പരിശീലനപരിപാടികളും നടപ്പാക്കും. ആശമാരുടെ സേവനവും കൂറെകൂടി വ്യക്തമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. വാര്‍ഡ്തല ആരോഗ്യശുചിത്വസമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന തലത്തിലുള്ള പങ്കാളിത്തം ആര്‍ദ്രം ദൗത്യം ഉറപ്പാക്കുന്നു. ആരോഗ്യസ്ഥാപനങ്ങളെ രോഗി സൗഹ്യദമാക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള ഈ ദൗത്യ ത്തില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണുള്ളത്.

സംസ്ഥാന മുഖ്യമന്ത്രിയുടെയും ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെയും നേത്യത്വത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സംസ്ഥാനതല സമിതി സംസ്ഥാനതലത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, ഡി.എം.ഒ. എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ജില്ലാതലത്തിലും ആര്‍ദ്രം ദൗത്യത്തിന്റെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (1 hour ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (1 hour ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (2 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (2 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (2 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (2 hours ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (2 hours ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (2 hours ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (3 hours ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (3 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (3 hours ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (3 hours ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (4 hours ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

Malayali Vartha Recommends