തെളിവുകള്‍ മറ നീക്കി പുറത്തേയ്ക്ക് ജിഷ്ണുവിനെ മൃഗീയമായി മര്‍ദ്ദിച്ചു കൊന്നു

അധികാര സ്ഥാനത്തുള്ളവരുമായി അടുപ്പം പുലര്‍ത്തുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ അടവുകള്‍ പിഴയ്ക്കുന്നു. പണത്തിന്റെ സ്വാധീനവും ഹുങ്കും ഉപയോഗിച്ച് സ്വാശ്രയ കോളേജ് ഭരണ മാഫിയ ശൈലിയില്‍ കൊണ്ട് നടക്കുന്ന പി.കെ.കൃഷ്ണദാസിന്റെ നേരിട്ടുള്ള പങ്ക് ജിഷ്ണുവിന്റെ കൊലപാതകത്തില്‍ മറനീക്കി പുറത്തേക്ക്. മാനേജ് മെന്റിനെ വിമര്‍ശിച്ചതിന് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നു ജിഷ്ണു പ്രാണേയ്ക്കു. വി.എസ്.സിന്റെ സ്വാന്തനമോ പ്രഖ്യാപനമോ കേസ് സത്യസന്ധമായി മുന്നോട്ടുപോകാന്‍ പര്യാപതമല്ല. കേരളമന്ത്രി സഭയിലെ ചിലരുമായി കൃഷ്ണ ദാസിനുള്ള ബന്ധം സു ദൃഢമാണ്.
കോപ്പിയടിച്ചു എന്ന കള്ളകേസുണ്ടാക്കി പരീക്ഷയില്‍ നിന്ന് പുറത്താക്കി ജിഷ്ണുവിനോട് വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ആത്മഹത്യയായി പുറത്തുവന്ന കേസില്‍ പിന്നെങ്ങനെയാണ് ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കാണപ്പെട്ടത്. ജിഷ്ണുവിനെ മര്‍ദിച്ചതായി പറയുന്ന ഇടിമുറിയിലും മൃതദേഹം കാണപ്പെട്ട സ്ഥലത്തും ഫോറന്‍സിക് വിഭാഗം ഇന്ന് നടത്തിയ പരിശോധനയില്‍ രക്ത കറ കണ്ടെത്തിയത് ജിഷ്ണുവിന്റെ കൊലപാതകത്തിന് വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണം മര്‍ദ്ദനമേറ്റുണ്ടായതാണോ എന്ന് സ്ഥിതീകരിക്കാന്‍ ഈ രക്ത കറയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാത്രം ലഭിച്ചാല്‍ മതിയാകും. കോപ്പിയടിച്ചു എന്ന് ആരോപിച്ചു ജിഷ്ണുവിനെ മര്‍ദിക്കാന്‍ കൊണ്ട് പോയത് ഇടിമുറിയിലേക്കാണെന്ന് സഹപാഠികള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.കോളേജിലെ സുപ്രധാനമായ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ജിഷ്ണുവിനെ എങ്ങോട്ടാണ് കൊണ്ട് പോയതെന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹായകരമാകുമെന്നിരിക്കെയാണ് ദൃശ്യങ്ങള്‍ കാണാതിരിക്കു ന്നത്. ഇതൊക്കെ തന്നെ ദുരൂഹത നിറഞ്ഞ ഈ ആത്മഹത്യ കൊലപാതകമാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തില്‍ എത്തിച്ചേരുകയാണ്.

ഇതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതിചേര്‍ക്കപ്പെട്ട നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതികളായ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ ഒളിവിലാണ്. ഇതൊരു ആത്മഹത്യ ആയിരുന്നെങ്കില്‍ അവര്‍ എന്തിനു ഒളിവില്‍ പോകണം. ഫോറന്‍സിക് ഫലത്തില്‍ രക്തക്കറ ജിഷ്ണുവിന്റേതാണെന്നു തിരിച്ചറിഞ്ഞാല്‍ എല്ലാ ദുരൂഹതകളും മറ നീക്കി പുറത്തുകൊണ്ടുവരാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ചുമത്തിയ പ്രേരണാകുറ്റത്തിന് പകരം കൊലപാതകത്തിന് കേസെടുക്കേണ്ടിവരും
എല്ലാ സ്വാധീനങ്ങളും തകര്‍ത്തുകൊണ്ട് ഇനി ജിഷ്ണുവിന്റെ കൊലപാതികളെ രംഗത്തു കൊണ്ടുവരാന്‍ ഈ ഫോറന്‍സിക് ഫലം മാത്രം മതിയാകും. അതോടെ ദുരൂഹതകള്‍ നിറഞ്ഞ ഈ കൊലപാതകത്തിന് വിരാമമിടാനും സാധിയ്ക്കും.

https://www.facebook.com/Malayalivartha






















