ജിഷ്ണു കൊലക്കേസ്; ഒളിവില്‍ പോയ അഞ്ചുപേര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും

ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും. പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചത്.
പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സര്‍ക്കുലര്‍ കൈമാറാനും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കും. സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ കടന്നുകളയുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, അറസ്റ്റിലാകുന്നതിന് മുമ്പ് അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.
https://www.facebook.com/Malayalivartha






















