ആന്‍മരിയയുടെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ശ്രീകണ്ഠപുരം പൈസക്കരി ദേവമാത കോളജിലെ ഒന്നാം വര്‍ഷം ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന ആന്‍മരിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ബസ് ഡ്രൈവർ പൂപ്പറമ്പ് പള്ളിയാല്‍ സോബിന്‍, സോബിന്റെ മാതാവ് പള്ളിയാന്‍ മേരി എന്നിവരെ അറസ്റ്റ് ചെയ്തു. സോബിന്റെ പിതാവിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ്അറസ്റ്റ്. നിടുവാലൂര്‍ പുത്തന്‍പുരയ്ക്കല്‍ ആനിയുടെയും ഷൈജുവിന്റെയും മകള്‍ ആന്‍മരിയ ഭര്‍തൃവീട്ടില്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് മിംസിലും ചികിത്സയിലായിരിക്കെയാണ് മരിച്ചത്. നാലു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചുള്ള പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം പൂപ്പറമ്പിലെ ഭര്‍തൃവീട്ടിലായിരുന്നു താമസം.
മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ് ആനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കൂട്ടുകാരികളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിശദമായ തെളിവെടുപ്പിനു ശേഷമായിരുന്നു അറസ്റ്റ്. നല്ല കവയിത്രിയും പഠിക്കാന്‍ മിടുക്കിയുമായിരുന്ന ആന്‍മരിയയുടെ പെട്ടെന്നുള്ള വിവാഹം വീട്ടുകാരെ വളരെയേറെ മാനസികമായി തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha






















