പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചത് അച്ഛനും

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ ആക്രി കച്ചവടക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയത്. തന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയത്. പേഴുംകവലയിലെ യുവാവിന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. വിദ്യാര്‍ത്ഥിനിയോടൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടി വിവരം സ്‌കൂളില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ വീട്ടിലെത്തിയത്. പിതാവ് തന്നെയാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പോലീസിലും പരാതി നല്‍കിയത്. തുടര്‍ന്ന് യുവാവിന്റെ പേഴുംകവലയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.
കാമുകനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു അന്വേഷണ സംഘം അനുമാനിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. ഫെബ്രുവരി 13 രാത്രിയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്. മദ്യപിച്ചെത്തിയ അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ച് വീടിന് പുറത്താക്കിയ ശേഷമാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
അമ്മയെ കൂടാതെ അസുഖബാധിതനായ ഒരു സഹോദരനും പെണ്‍കുട്ടിയുടെ വീട്ടിലുണ്ട്. കരിമണ്ണൂരിലെ റബ്ബര്‍ എസ്‌റ്റേറ്റിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിതാവിനെതിരെയും, തട്ടിക്കൊണ്ടുപോയതിന് യുവാവിനെതിരെയും പോലീസ് കേസെടുത്തു. കോടതിയല്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















