നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് നാര്‍ക്കോ?

നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ പോലീസ് ആലോചിക്കുന്നു. ദ്യശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ സുനിയുടെ അഭിഭാഷകന്റെ കൈവശമുണ്ടെന്ന ധാരണയിലാണ് പോലീസ് നീങ്ങുന്നത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അത് കൈക്കലാക്കാന്‍ പോലീസിന്റെ കൈയില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല അഭിഭാഷകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കാനോ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്താനോ പോലീസിന് കഴിയില്ല.
അതേ സമയം വക്കീലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പിന്തുടരുന്നുണ്ട്. അത് അതീവ രഹസ്യമായാണ് പോലീസ് ചെയ്യുന്നത്. പഴയതുപോലെ അഭിഭാഷകരും മാധ്യമങ്ങളും പോലീസും തമ്മില്‍ നല്ല സൗഹൃദത്തിലല്ല. ഫോണ്‍ ചോര്‍ത്തുന്ന വിവരം ഇതിനകം പുറത്തായതിനാല്‍ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും തന്ത്രപ്രധാന കാര്യങ്ങള്‍ സംസാരിക്കാറില്ലെന്നാന്ന് പോലീസ് ഉന്നതര്‍ പറയുന്നത്.
ദൃശ്യങ്ങള്‍ വലിയ വിലയ്ക്ക് വില്‍ക്കാതിരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. സോളാര്‍ കേസില്‍ ഇത്തരത്തില്‍ അശ്ലീല രംഗങ്ങളുടെ വില്‍പന നടന്നതായി പോലീസ് സംശയിക്കുന്നു. ചില പോലീസുകാര്‍ തന്നെയാണ് അന്ന് ദൃശ്യങ്ങള്‍ വിറ്റതെന്ന് ആരോപണമുണ്ട്. ദൃശ്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ സുപ്രീം കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാര്‍ക്കോ മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പ്രതി കോടതിക്ക് മുമ്പില്‍ ഉയര്‍ത്തുകയാണെങ്കില്‍ നുണപരിശോധനയില്‍ നിന്നും രക്ഷപ്പെടാം. സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ നുണ പരിശോധനയില്‍ നിന്നും ഒഴിഞ്ഞത് സുപ്രീം കോടതി വിധി ചൂണ്ടികാണിച്ചാണ്.
https://www.facebook.com/Malayalivartha























