Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സുഹൃത്തുക്കളുമായി മദ്യപാനം...തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ് തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

14 FEBRUARY 2026 10:52 AM IST
മലയാളി വാര്‍ത്ത

 

വിഴിഞ്ഞത്ത് നെറ്റിയിൽ പരിക്കേറ്റ് തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടുകാൽ പുലിയൂർക്കോണം വാർഡിൽ തേരിവിള പുത്തൻവീട്ടിൽ ചുമട്ടുതൊഴിലാളിയായ സി. പ്രമോദ് (38) ആണ് മരിച്ചത്.

 

സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ആരോ പട്ടികകൊണ്ട് തന്റെ ഭർത്താവിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പ്രമോദിന്റെ ഭാര്യ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പോലീസ്

 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;

 

കഴിഞ്ഞ മാസം നാലാംതീയതി രാത്രിയിൽ പ്രമോദ് സുഹ്യത്തുക്കളോടൊത്ത് പുലിയൂർക്കോണം ഭാഗത്ത് സംഘം ചേർന്നിരുന്ന് മദ്യപിച്ചിരുന്നു. പുലർച്ച 2.30-ഓടെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ നാലുപേരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ, സംഘത്തിലുണ്ടായിരുന്ന മഹേഷിന്റെ അച്ഛൻ രാജു വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയതോടെ ഇവർ അവിടെനിന്നും രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്ത് സ്റ്റേഷനിലെത്തിച്ചു.

 

അടുത്ത ദിവസം പ്രമോദിനെയും സജീവിനെയും പ്രശാന്തിനെയും മഹേഷിനെയും വിളിച്ചുവരുത്തി വിശദാശംങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മൊബൈൽ ഫോണുകളും കൈമാറി വിട്ടയച്ചു.വലതുനെറ്റിയിലെ പരിക്കിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ, വീണുപരിക്കേറ്റതാണ് എന്നാണ് പ്രമോദ് പറഞ്ഞത്. മുറിവ് ചികിത്സിക്കുന്നതിനായി തൊട്ടടുത്ത ദിവസം പ്രമോദിനെ ഭാര്യ റീന ഉച്ചക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

 

ബൈക്കിൽനിന്നും വീണാണ് പരിക്കേറ്റതെന്നാണ് ഇയാൾ ഡോക്ടറോട് പറഞ്ഞത്. മുറിവിന്റെ അസ്വാഭാവികത കൊണ്ട് ആശുപത്രി അധികൃതർ ഇക്കാര്യം വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടുണ്ടായിരുന്നു. നെറ്റിയിലേറ്റ പരിക്കിനെ തുടർന്ന് പ്രമോദിന്റെ തലയോടിന് പൊട്ടലേറ്റിരുന്നു. അങ്ങനെ ഏഴാം തീയതിയോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിൽസയിലിരിക്കെയാണ് വെളളിയാഴ്ച രാവിലെ ആറുമണിയോടെ മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

പട്ടികകൊണ്ടുളള അടിയേറ്റാണ് തന്റെ ഭർത്താവിന് മുറിവുണ്ടായതെന്ന് പ്രമോദിന്റെ ഭാര്യ റീന സംശയം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രമോദിനൊപ്പം മദ്യപിച്ചിരുന്ന സുഹ്യത്തുക്കളായ മൂന്നുപേരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ സുനിൽഗോപി പറഞ്ഞു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. ഉച്ചക്കട ഐഎൻടിയുസിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു പ്രമോദ്. രണ്ടു മക്കളുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends