രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏകദിന സന്ദര്‍ശനത്തിനായി നാളെ കൊച്ചിയില്‍

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏകദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കൊച്ചിയിലെത്തും. വൈകുന്നേരം 3.35ന് എറണാകുളം നേവല്‍ എയര്‍ ബേസിലത്തെുന്ന രാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും.
വൈകുന്നേരം നാലിന് കൊച്ചി മുസ്രിസ് ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം അദ്ദേഹം ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍ വാളിലെ ബിനാലെയുടെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കും.
5.15ന് ലെ മെറിഡിയന്‍ ഹോട്ടലില്‍ കെ.എസ്. രാജാമണി മെമ്മോറിയല്‍ പ്രഭാഷണം നിര്‍വഹിച്ചശേഷം വൈകുന്നേരം 6.50ന് കൊച്ചിയില്‍നിന്ന് മടങ്ങും.
https://www.facebook.com/Malayalivartha























