നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരു മാസത്തികം കുറ്റപത്രം തയ്യാറാക്കും

നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരു മാസത്തികം കുറ്റപത്രം തയ്യാറാക്കും. പോസ്‌കോ കോടതിയില്‍ കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കാനാണ് തീരുമാനം. കേസിന്റെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും ഉടന്‍ നിയമിക്കും.
കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെയുടെ പോലീസ് കസ്റ്റഡി ഈ മാസം 10-ന് അവസാനിക്കും. ഇതിന് ശേഷം കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങും. കേസിലേക്ക് ആവശ്യമായ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. പള്‍സര്‍ സുനി നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പോലീസിനില്ല. ഇത് ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ എറിഞ്ഞുവെന്നാണ് സുനിയുടെ മൊഴി. ഇവിടെ നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
പ്രതികള്‍ അഭിഭാഷകനെ ഏല്‍പ്പിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിലെ മെമ്മറി കാര്‍ഡില്‍ നടിയുടെ ദൃശ്യങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ടെന്നാണ് സുനിയുടെ മൊഴി. ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടുണ്ട്. എഫ്.എസ്.എല്‍ ലാബിലെ പരിശോധന ഫലം ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഇത് ഔദ്യോഗികമായി ലഭിക്കും.
ഇതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കേസിലെ എല്ലാ പ്രതികളെയും ഒരുമിച്ച് ഇരുത്തി സംഭവ ദിവസത്തെ ഇവരുടെ ഓരോ നീക്കങ്ങളും പോലീസ് ചോദിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. റിക്കോര്‍ഡ് വേഗത്തില്‍ കേസിലെ വിചാരണ പൂര്‍ത്തീകരിച്ച് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha























