കണ്ണൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, പുലിയെ വെടി വെച്ച് വീഴ്ത്താനുള്ള ഉത്തരവിനായി കാത്തു നില്‍ക്കുകായാണ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍ ജില്ലയിലെ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു ബംഗാളിക്കും രണ്ട് മലയാളികള്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തായത്തെരു മുഹ് യുദ്ദീന്‍ പള്ളിക്ക് സമീപം വൈകുന്നേരമാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്.
വൈകുന്നേരം മൂന്ന് മണിയോടെ തായത്തെരു റയില്‍വേ ഗേറ്റിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നിറങ്ങി വന്ന പുലി വീടിന് മുന്നിലൂടെ പോകുന്നതിനിടയിലായിരുന്നു ഒരാളെ ആക്രമിച്ചത്. തുടര്‍ന്ന് പുലിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നതിനിടെയായായിരുന്നു മറ്റു രണ്ട് പേരെ പുലി ആക്രമിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം അടുക്കാന്‍ ഭയന്നെങ്കിലും പിന്നീട് കൂട്ടമായി പുലിയുടെ അടുത്തേക്ക് പോയതോടെ പുലി റയില്‍വേ ട്രാക്കിലൂടെ ഓടി മറു വശത്തുള്ള കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം പുലിയെ പിടിക്കാതെ മനസ്സമാധാനത്തോടെ പുറത്തിറങ്ങാന്‍ പറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അത് കൊണ്ട് തന്നെ വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ വെടി വെച്ച് വീഴ്ത്താനുള്ള ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവിനായി കാത്തു നില്‍ക്കുകായാണ് ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha























