പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത് സര്‍ക്കാര്‍ തന്നെ!

കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികള്‍ ദുരന്തങ്ങള്‍ എത്ര തന്നെ ആ വര്‍ത്തിച്ചാലും മനസിലാക്കാത്ത രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ എഴുപതു ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. കാലഹരണപ്പെട്ട വാഹനങ്ങളാണ് പലപ്പോഴും കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റൊന്നിനും കൊള്ളാത്ത വാഹനങ്ങളാണ് സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
കട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തുമെന്ന് ഓരോ സ്‌കൂള്‍ വര്‍ഷത്തിലും അധികൃതര്‍ ആവര്‍ത്തിക്കുമെങ്കിലും ഒന്നും സംഭവിക്കാറില്ല. പേരിനു വേണ്ടി ഒന്നോ രണ്ടോ വാഹനങ്ങള്‍ പരിശോധിക്കും. നാമമാത്രമായ ഫൈനടിക്കും. ഇതേ വാഹനങ്ങള്‍ പിറ്റേന്ന് മുതല്‍ കുട്ടികളെ കൊണ്ടുവരുന്നത് നിര്‍ബാധം തുടരും.
കൂത്താട്ടുകുളത്ത് അപകടത്തില്‍ പെട്ട ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഒരു വാഹനത്തിന്റെയും ബ്രേക്ക് പൊടുന്നനെ നഷ്ടപ്പെടുകയില്ല. ദീര്‍ഘകാല തകരാറിന്റെ ഭാഗമായിരിക്കും ഇത്തരം കേടുപാടുകള്‍. ഇതൊന്നും പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു സമയമില്ലെന്നതാണ് സത്യം .
വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയാല്‍ മതിയെന്ന സ്ഥിതിവിശേഷമാണുള്ളത്. സര്‍വീസ് നടത്തുന്ന സ്‌കൂള്‍ ബസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളു.
മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ പിടിക്കാന്‍ പോലീസ് ഡ്രൈവ് നടത്താറുണ്ട്. അടുത്ത കാലത്ത് പോലും ഇത്തരക്കാരെ പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരം പരിശോധനകള്‍ തുടരെ നടത്താത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും.
ചുരുക്കത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെ സ്‌കൂളിലെത്തിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ തന്നെ ജാഗ്രത കാണിക്കണം. മിനിമം സ്‌കൂള്‍ ബസിലെങ്കിലും കട്ടികളെ അയക്കണം. ഇല്ലെങ്കില്‍ കൂത്താട്ടുകുളം ആവര്‍ത്തിച്ചെന്നിരിക്കും.
https://www.facebook.com/Malayalivartha























