Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതി

06 MARCH 2017 03:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടല്‍. വ്യക്തിപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടിയെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക എന്ന് കോടതി ചോദിച്ചു. ഇത്തരത്തില്‍ നടപടിയെടുത്താല്‍ പോലീസില്‍ ആളുണ്ടാവുമോ? ഈ മാസം 27-ന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പോലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍പരിഗണിക്കുകയായിരുന്നു കോടതി.

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്നായിരുന്നു ഹര്‍ജിയില്‍ അദ്ദേഹം പറഞ്ഞിരുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

പോലീസ് മേധാവിയെന്ന നിലയില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും പെരുമ്പാവൂര്‍ ജിഷ വധക്കേസും ടി.പി. സെന്‍കുമാറിന് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയായാണ് സെന്‍കുമാറിനെ നീക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു. ഈ മാസം 27-ന് കേസ് വീണ്ടും പരിഗണിക്കും. സര്‍വീസില്‍ ഇനി അധിക കാലമില്ലെന്നും അതിനാല്‍ വേഗം നടപടി വേണമെന്നുമുള്ള എന്ന സെന്‍കുമാറിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് 27-ന് പരിഗണിക്കുന്നത്.

ഡി.ജി.പി ആയിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നതെന്നും ഇത് സി.പി.എം പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷൂക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ സി.പി.എം നേതാക്കളുടെ പങ്ക് താന്‍ അന്വേഷിച്ചിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ പങ്ക് അന്വേഷിച്ചത് കൊണ്ടാണ് തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റാന്‍ കാരണമായതെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. തന്റെ നടപടി സി.പി.എം കേന്ദ്രങ്ങളെ വലിയ തോതില്‍ ഭയപ്പെടുത്തിയിരുന്നു. ഇത് തന്റെ ഔദ്യോഗിക ജീവിതം തന്നെ തകര്‍ത്തൂവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഡി.ജി.പി ആയിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്. എന്നാല്‍ അതിന് ശേഷം കണ്ണൂരില്‍ ഒമ്പത് കൊലപാതകമാണ് നടന്നത്. ജൂലൈ 19 മുതലുള്ള കണക്കാണിത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നെ സ്ഥലം മാറ്റിയത്. ഇത് എത്ര പരിതാപകരമായ അവസ്ഥയിലേക്കാണ് പോവുന്നത് എന്നതിന് തെളിവാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends