തൃശൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം

ചേറ്റുവപാലത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ 9.20ന് ചേറ്റുവ പാലത്തില്‍ ഒരുമനയൂര്‍ ഭാഗത്താണ് അപകടമുണ്ടായത്. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് പോയ ആറ്റുപറമ്പത്ത് ബസും ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ പ്രിന്‍സ് ബസുമാണ് പാലത്തില്‍ മുഖാമുഖം ഇടിച്ചത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രണ്ടു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരില്‍ എട്ടു പേരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും 10 പേരെ ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയിലും 28 പേരെ ചേറ്റുവ പി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലത്തിനു മുകളില്‍വച്ച് മുന്നില്‍ പോയിരുന്ന ഓട്ടോറിക്ഷയെ ഗുരുവായൂരിലേക്ക് പോയ ബസ് മറികടക്കുമ്പോഴാണ് അപകടം. അപകടം നടക്കുമ്പോള്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നു. ചാവക്കാട് പോലീസും ഹൈവേ പോലീസും ഏഴ് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha























