രാജിക്ക് പിന്നില്‍ വ്യക്തിപരമായ അസൗകര്യം; ഗ്രൂപ്പ് പ്രശ്‌നങ്ങളൊന്നും രാജി തീരുമാനത്തിനു പിന്നിലില്ല: വി.എം സുധീരന്‍

കെ.പി.സിസി പ്രസിഡന്റ് പദവിയില്‍ നിന്ന് വി.എം. സുധീരന്‍ രാജിവെച്ചത് ആരോഗ്യപരമായ കാരണങ്ങളാല്‍. രാജിക്കത്ത് ഇന്നു തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറും. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ എ.ഐ.സി.സിയോട് അദ്ദേഹം ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം സുധീരന്‍ വീഴുകയും വീഴ്ചയില്‍ വാരിയെല്ലിന് ചതവു പറ്റുകയും ചെയ്തിരുന്നു. പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭത്തിലാണ് സുധീരന്റെ രാജി പ്രഖ്യാപനം.
വ്യക്തിപരമായ കാര്യങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നു. വേണമെങ്കില്‍ അവധി എടുക്കുകയോ ഉത്തരവാദിത്വം മറ്റൊരാളെ ഏല്‍പ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ വഹിക്കുന്ന പദവിയോട് നീതി പുലര്‍ത്തേണ്ടതുണ്ട് എന്നതിനാലാണ് രാജിയെന്നും സുധീരന്‍ വ്യക്തമാക്കി. തന്റെ വ്യക്തിപരമായ അസൗകര്യം പാര്‍ട്ടിയേയോ പ്രവര്‍ത്തകരെയോ ബാധിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും ഗ്രൂപ്പ് പ്രശ്‌നങ്ങളൊന്നും രാജി തീരുമാനത്തിനു പിന്നിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കോഴിക്കോട് നടന്ന കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെ സുധീരന്‍ വീണ് പരിക്കേറ്റിരുന്നു. 2014 ഫെബ്രുവരി 11-നാണ് സുധീരന്‍ കെ.പി.സി.സി അധ്യക്ഷനാകുന്നത്.
വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.മുരളീധരന്‍. നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന അവസരത്തിലെ രാജി പാര്‍ട്ടിക്ക് വളരെയധികം പ്രയാസമുണ്ടാക്കും. വ്യക്തിപരമായ തീരുമാനമായതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.എം സുധീരന്റെ രാജി വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. രാജിക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പ് സുധീരന്‍ ഇക്കാര്യം തന്നോട് പറഞ്ഞതായും ചെന്നിത്തല പറഞ്ഞു.
വി.എം സുധീരന്റെ ഭരണകാലത്ത് നല്ല പ്രവര്‍ത്തനമാണ് കെ.പി.സി.സി കാഴ്ച വെച്ചതെന്നും ഗ്രൂപ്പ് പ്രശ്‌നങ്ങളോ മറ്റു കാര്യങ്ങളോ സുധീരന്റെ രാജിയിലേക്ക് നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























