ആദ്യം ഉമ്മന്‍ ചാണ്ടി: പിന്നീട്? ആദ്യം പറ്റില്ലെന്ന് പറയുന്നത് തന്ത്രം; പിന്നീട് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അനുസരിക്കുമെന്ന സുഖിപ്പിക്കല്‍; എന്നാല്‍ ഹൈക്കമാന്റ് പ്ലാന്‍ ചെയ്യുന്നത് മറ്റൊന്ന്

കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വന്നേക്കും. എല്ലാ ഗ്രൂപ്പുമായും ബന്ധമുള്ള മറ്റൊരു നേതാവില്ലാത്തതാണ് കാരണം. കെ.വി.തോമസ്, വി ഡി സതീശന്‍, കെ മുരളീധരന്‍ തുടങ്ങിയ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും മറ്റൊരു തസ്തികയുമില്ലാതെ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരിക്കും ആദ്യ പരിഗണന.
പിണങ്ങി നില്‍ക്കുന്ന കെ.എം മാണിയെ തിരികെയെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുമെന്ന് പാര്‍ട്ടി ഹൈക്കമാന്റ് കരുതുന്നു. ലീഗിനും താത്പര്യം ഉമ്മന്‍ ചാണ്ടിയെയാണ്. അദ്ദേഹം ഒഴിയുകയാണെങ്കില്‍ മാത്രമേ മറ്റൊരാളിന്റെ പേര് പരിഗണിക്കാന്‍ സാധ്യതയുള്ളു.
ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണയാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്. രമേശ് ചെന്നിത്തല ഹിന്ദു മതക്കാരനായതിനാല്‍ പാര്‍ട്ടി തലപ്പത്ത് െ്രെകസ്തവനായ ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരാന്‍ തടസമില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ അങ്ങനെയാണ് അഭിപ്രായം രൂപപ്പെടുന്നത്.
ഹൈക്കമാന്റയിരിക്കും പ്രസിഡന്റിനെ തീരുമാനിക്കുക. .സംഘടനാ തെരഞ്ഞടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്തണമെന്ന ആവശ്യമുണ്ടെങ്കിലും അത് അടുത്ത കാലത്ത് നടക്കാന്‍ സാധ്യത കാണുന്നില്ല.
നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രസിഡന്റിനെക്കാര്‍ തെരഞ്ഞടുപ്പിലൂടെ പ്രസിഡന്റാകാനാണ് ഉമ്മന്‍ ചാണ്ടി രാത്പര്യപ്പെടുന്നതെന്നും വാര്‍ത്തയുണ്ട്. അഥവാ കെപിസിസി അധ്യക്ഷനായാല്‍ തന്നെ സംഘടനാ തെരഞ്ഞടുപ്പ് നടത്താനായിരിക്കും ഉമ്മന്‍ ചാണ്ടി ശ്രമിക്കുക.
സതീശന് പാര്‍ട്ടി അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കാനായിരിക്കും ഒരു സാധ്യത. രാഹുല്‍ ഗാന്ധിയുടെ താത്പര്യ പ്രകാരമാണ് സതീശന്‍ വൈസ് പ്രസിഡന്റായത്. രമേശ് ചെന്നിത്തല സതീശന്റെ പേര് നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം വരാനിരിക്കുകയാണ്. അത് കോണ്‍ഗ്രസിന് എതിരാവുകണെങ്കില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.ഏതായാലും എ.കെ.ആന്റണിയുടെ നിലപാടായിരിക്കും കുടുതല്‍ നിര്‍ണായകമാവുക
https://www.facebook.com/Malayalivartha


























