ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി മംഗളം സിനിമാവാരികയിൽ പല്ലിശ്ശേരി കുറിക്കുന്നു; കേസ്സൊതുക്കാന്‍ ഇരയുടെ സഹോദരന് വന്‍ ഓഫര്‍?

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ ആക്രമണം രണ്ടു രീതിയിലാണ് ഇരയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ആ വാര്‍ത്ത ഇങ്ങനെയാണ്. ഇരയെ എല്ലാ രീതിയിലും പീഡിപ്പിക്കുന്നതിനിടയില്‍ ഇര സഹകരിച്ചെന്നും അതിനു തെളിവായി ചില രംഗങ്ങള്‍ ഉണ്ടെന്നും ഈ രംഗം കോടതി കാണുന്ന മാത്രയില്‍ ഇരകൂടി സഹകരിച്ചതുകൊണ്ടാണ് എല്ലാം ഭംഗിയായതെന്നു തെളിയിക്കാന്‍ കഴിയുമെന്നും, അങ്ങനെ വന്നാല്‍ കേസ് വെറുതെ വിടുമെന്നും കണക്കുകൂട്ടുമ്പോള്‍ തന്നെ, തന്റെ ദൃശ്യങ്ങള്‍ ഒരിക്കലും പുറംലോകം കാണിക്കാതിരിക്കുകയാണെങ്കില്‍ കേസ് രമ്യമായി പരിഹരിക്കാമെന്നും ഇരയ്ക്കുവേണ്ടി ചിലര്‍ സംസാരിച്ചതായും കേള്‍ക്കുന്നു. എന്നാല്‍ ഇരയ്ക്കും അമ്മയ്ക്കും കേസ് ഒത്തുതീര്‍പ്പാക്കാന്‍ താല്പര്യമില്ല. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കി എല്ലാം പഴയതുപോലെ ആയി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളുണ്ട്. ഇരയുടെ സഹോദരന്‍.
ഇരയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍നിന്നും രക്ഷപ്പെടാനും മറ്റുചിലരെ രക്ഷപ്പെടുത്താനും വേണ്ടി കോടികളാണ് സ്വയം കണ്ണടച്ച് ഇരുട്ടാണെന്ന് വിശ്വസിപ്പിക്കുന്ന ചിലര്‍ ചെലവഴിച്ചിരിക്കുന്നത്. ഇതിന്റെ പങ്ക് പല രീതിയിലും പലര്‍ക്കും കിട്ടി. പ്രലോഭനങ്ങളില്‍ പലരും വീണുകഴിഞ്ഞതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇരയുടെ കുടുംബം യാതൊരു തരത്തിലും കീഴടങ്ങില്ലെന്നു മനസ്സിലാക്കിയപ്പോള്‍ സംവിധാനരംഗത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇരയുടെ സഹോദരനെ ഡേറ്റ് കൊടുത്തും സംവിധാനം ചെയ്യാനുള്ള സാഹചര്യം നല്‍കിയും കൂടെ നിര്‍ത്താനാണ് ശ്രമം.
ആ ശ്രമത്തെ ഇരയ്ക്കു വേണ്ടി കൂടെനിന്നവര്‍ എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിച്ചു. ഇരയുടെ കൂടെ നില്‍ക്കുന്നവര്‍ എന്നുപറയുന്നത് മഞ്ജുവാര്യര്‍, ഭാഗ്യലക്ഷ്മി, ഗീതുമോഹന്‍ദാസ്, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, സംയുക്താവര്‍മ്മ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.. ഇങ്ങനെ പോകുന്നു നടികളുടെ നീണ്ട നിര. മറ്റു പലരും സ്വപ്നം കാണാത്ത രീതിയില്‍ സിനിമാരംഗത്തെ നടികള്‍ ഒരു വലിയ സംഘമായി മാറിക്കഴിഞ്ഞു. അതിനു പ്രധാന കാരണം സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇരയെ സംരക്ഷിക്കാനോ, നീതി നല്‍കാനോ ഉള്ള ശ്രമം. 'അമ്മ'യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല പോലും!
അതേസമയം നടനുവേണ്ടി 'അമ്മ' യിലെ ചിലര്‍ സംരക്ഷണവലയം തീര്‍ത്തതാണ് നടികളെ ചൊടിപ്പിക്കാന്‍ ഒരു കാരണമായി പറയപ്പെടുന്നത്. അതുകൊണ്ട് ഇരയുടെ കുടുംബത്തെ കൈയിലെടുത്താല്‍ ഇരയ്ക്കും എതിര്‍ക്കാന്‍ കഴിയില്ല. അതു മനസ്സിലാക്കിയാണ് വളരെ വേഗത്തില്‍ കാര്യങ്ങള്‍ നീക്കുന്നത്. സംഭവിക്കേണ്ടതു സംഭവിച്ചു. അതിന്റെ പുറകെ പോയി ഭാവി നഷ്ടപ്പെടുത്താന്‍ ചിലര്‍ തയാറല്ല. അതുകൊണ്ടാണല്ലോ കേരളത്തിലെ നീതി ലഭിക്കാത്ത സ്ത്രീകളുടെ ശബ്ദത്തിന്റെ ഭാഗ്യമായി മാറിയ ഭാഗ്യലക്ഷ്മി ഇരയുടെ അമ്മയുമായി സംസാരിച്ചതെല്ലാം ചാനലിലൂടെ വെളിപ്പെടുത്തിയപ്പോള്‍ 'ഇര'യുടെ സഹോദരന്‍ അത് നിഷേധിച്ചതും ഭാഗ്യലക്ഷ്മിയെ ഒറ്റപ്പെടുത്തിയതും. അതുകൊണ്ടാണെന്നും 'ഇര'യുടെ പ്രധാന പ്രശ്നങ്ങളില്‍നിന്നും ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ പിന്‍മാറില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാഗ്യലക്ഷ്മിക്ക് പിന്തുണമായി പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























