ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും അനന്ത്‌നാഗ് റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.
ലോക്ക്‌പൈലറ്റിന്റെ മുഖത്താണ് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോക്കോമോട്ടീവ് എന്‍ജിന്റെ ക്യാബിനകത്ത് തറയില്‍ പരുന്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പരിക്കേറ്റ ശേഷവും ലോക്കോപൈലറ്റ് ഡ്യൂട്ടി തുടര്‍ന്നു. അനന്ത്‌നാഗ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയാണ് പരിക്കേറ്റ ലോക്കോപൈലറ്റിന് പ്രാഥമിക ചികിത്സ നല്‍കിയത്.
https://www.facebook.com/Malayalivartha


























