സി.എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ്

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. മിഷേലിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മിഷേലുമായി അടുപ്പത്തിലാണെന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ വിദ്യാര്‍ഥിനി ആയിരുന്നു. മാര്‍ച്ച് ആറിന് വൈകീട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. തലേദിവസം വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍നിന്ന് കലൂര്‍ പള്ളിയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പിറവത്ത് ഹര്‍ത്താല്‍ ആചരിക്കാനിരിക്കെയാണ് സംഭവം ആത്മഹത്യതന്നെയെന്ന നിലപാട് പോലീസ് ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























