അഞ്ചുതെങ്ങില്‍ വള്ളം തിരയില്‍പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം പള്ളിക്കുടം മേക്ക് മുറിയില്‍ ജോര്‍ജാണ് (66) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് വലിയപള്ളിക്ക് സമീപമുള്ള കടല്‍തീരത്താണ് അപകടമുണ്ടായത്.
ജോര്‍ജ് സുഹൃത്തുക്കളായ സജു, ഗില്‍ബര്‍ട്ട് എന്നിവര്‍ക്കൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത്. ഇന്നലെ വൈകുന്നേരം വള്ളത്തില്‍ കടലില്‍ പോയ ഇവര്‍ ഇന്ന് പുലര്‍ച്ചെ തിരികെ വരുമ്പോള്‍ കരയ്ക്കടുക്കാറായപ്പോഴാണ് വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തിനടിയില്‍പ്പെട്ട ജോര്‍ജിന് സാരമായ പരിക്കേറ്റു. അവശനിലയിലായ ജോര്‍ജിനെയും നിസാര പരിക്കേറ്റ സജുവിനെയും ഉടന്‍ അഞ്ചുതെങ്ങ് ആശുപത്രിയിലെത്തിച്ചെങ്കിലും ജോര്‍ജ് മരിച്ചു
ഗില്‍ബര്‍ട്ട് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ജോര്‍ജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പുഷ്പമാണ് ഭാര്യ. ജോണ്‍, രാജന്‍, ലൂര്‍ദ് എന്നിവര്‍ മക്കളാണ് . അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























