നിടുംപൊയില്‍ -വയനാട് ചുരം റോഡില്‍ നിയന്ത്രണം വിട്ട് ബിയര്‍ കയറ്റി വന്ന ലോറി മറിഞ്ഞു!

ബിയര്‍ കയറ്റി വന്ന ലോറി നിടുംപൊയില്‍ -വയനാട് ചുരം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. നിടുംപൊയില്‍ബാവലി അന്തര്‍സംസ്ഥാന പാതയില്‍ ഇരുപത്തിനാലാം മൈലിന് സമീപം സെമിനാരി വില്ലക്കടുത്താണ് അപകടം നടന്നത്.
കര്‍ണാടകത്തില്‍ നിന്നും കാസര്‍കോഡ് ബീവറേജസ് കേര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് കൊണ്ടു പോവുകയായിരുന്ന ബിയര്‍ ലോറിയാണ് മറിഞ്ഞത്. 25,000 ബിയര്‍ കുപ്പികളാണ് ഉണ്ടായിരുന്നത്. ലോറി ഡ്രൈവര്‍ രങ്കപ്പ(38),ക്ലീനര്‍ നാരായണന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി മറിഞ്ഞ ഉടനെ തീപിടുത്തവും ഉണ്ടായി. പേരാവൂര്‍ അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കടത്തി.
https://www.facebook.com/Malayalivartha


























