മത്സരിച്ച് ജയിച്ചും തോറ്റും താരങ്ങള്‍...ലേലത്തില്‍ ഇഷ്ടനമ്പര്‍ സ്വന്തമാക്കി ലാലേട്ടന്‍; പാതിയില്‍ പിന്‍വാങ്ങി ദിലീപ്

കെഎല്‍ 7 സികെ 7 എന്ന നമ്പര്‍ ഇനി മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് സ്വന്തം. കൊച്ചിയില്‍ നടന്ന ലേലത്തില്‍ 31,000 രൂപയ്ക്കാണ് ലാല്‍ തന്റെ ഇഷ്ടനമ്പര്‍ കൈവശപ്പെടുത്തിയത്. ഇന്നോവ കാറിനായാണ് ലാല്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. അതേസമയം, ദിലീപിന് തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല.
കെല്‍എല്‍ 7 സികെ സീരീസിന്റെ ബുക്കിംഗ് ആരംഭിച്ചതുമുതല്‍ സൂപ്പര്‍താരങ്ങളടക്കം നിരവധി ആളുകളാണ് ഇഷ്ട നമ്പറിനായി ഫീസ് അടച്ചത്. ദിലീപ് കെഎല്‍ 7 സികെ 1 ന് വേണ്ടിയായിരുന്നു ബുക്ക് ചെയ്തത്. സികെ 7 ന് വേണ്ടി മോഹന്‍ലാലും ഫീസ് അടച്ചു.
ലേലംവിളിയില്‍ മോഹന്‍ലാലിന് അധികം വെല്ലിവിളി നേരിടേണ്ടിവന്നില്ല. എന്നാല്‍ ശക്തമായ ലേലത്തില്‍ ഇഷ്ടനമ്പര്‍ ദിലീപിന് കൈക്കലാക്കാനായില്ല. ദിലീപിന്റെ പ്രതിനിധി അഞ്ച് ലക്ഷം രൂപവരെ വിളിച്ചെങ്കിലും ഏഴര ലക്ഷത്തിന് മറ്റൊരാള്‍ നമ്പര്‍ സ്വന്തമാക്കി. പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് നമ്പര്‍ ബുക്ക് ചെയ്തത്. കാക്കനാട് ആര്‍ടി ഓഫീസിലായിരുന്നു ലേല നടപടികള്‍ നടന്നത്. ലേലത്തിലൂടെ പതിമൂന്ന് ലക്ഷത്തിഅന്‍പത്തിയാറായിരം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നേടിയെടുത്തത്.
https://www.facebook.com/Malayalivartha


























