ഹൃദയാഘാതം കാരണം കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി

ഹൃദയാഘാതം കാരണം കൊൽക്കത്താ സ്വദേശി നിഖിൽ കിരൺ (36) കുവൈത്തിൽ നിര്യാതനായി. കൈത്താനിലെ ഹോട്ടലിൽ ജോലിചെയ്യുന്നതിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊൽക്കത്താ മൽദാഹ് സ്വദേശിയാണ് നിഖിൽ കിരൺ. ഭാര്യയും രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്.
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha

























