കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട (87) അന്തരിച്ചു.
കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: അന്നാമ്മ. മക്കൾ: ലാലി (റിട്ട. കെ.എസ്.ആർ.ടി.സി.), ഷാജി കാരാക്കട (കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പോളി കാരാക്കട ( കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), സജി അഗസ്റ്റിൻ (എസ്.ഐ. കുറ്റ്യാടി പോലീസ് സ്റ്റേഷൻ), സിബി (കൂരാച്ചുണ്ട് ബിസിനസ്).
മരുമക്കൾ: റാണി, പ്രസന്ന, മോളി, സിന്ധു, ലിൻസി. അച്ഛൻ: ദേവസ്യ. അമ്മ: മറിയം. സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ്, എൽസി, പരേതരായ ജോസഫ്, മേരി.
സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
https://www.facebook.com/Malayalivartha
























