കണ്ണീർക്കാഴ്ചയായി....സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോടിന് സമീപം തുലവിളയിൽ ആയിരുന്നു സംഭവം നടന്നത്. കരമന തളിയൽ എസ്.എം.ആർ.വി. ലെയ്ൻ ദേവികൃപയിൽ വിജി (53) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം നടന്നത്.
നെയ്യാറ്റിൻകര ഭാഗത്ത് നിന്നും തമ്പാനൂർ ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞത്. സ്‌കൂട്ടറിന് പുറകിലിരുന്ന ബിജി മറിഞ്ഞ് ബസിൻറെ പിന്നിലെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു.അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ. നേമം പൊലീസ് കേസെടുക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha

























