സങ്കടമടക്കാനാവാതെ.... സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി...

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളായ പത്തുപേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ക്രിസ് ബിജു ഒഴുക്കിൽപ്പെട്ടത്. അപകടസാദ്ധ്യത മനസിലാക്കിയതോടെ മറ്റുള്ളവർ പിൻവാങ്ങി.
ഇന്നലെ രാത്രി എട്ടരവരെ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായി കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥ കാരണം പിന്നീട് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്താനായി കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























