നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തത്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തത്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ വ്യക്തമാക്കി.
കലാഭവന്‍ മണിയ്ക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്.
ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോട്ടിന് കാത്തിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍പ്രകാരം കീടനാശിനി, മീതൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിധ്യം ആന്തരവയവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊലപാതകസാധ്യത തള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി
https://www.facebook.com/Malayalivartha


























