കുണ്ടറയില്‍ ഭര്‍ത്താവിനെ കൊന്ന ഭാര്യയെ കുടുക്കിയത് അജ്ഞാത ഫോണ്‍ സന്ദേശം

കുണ്ടറ പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജി കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ആശ ഇന്നലെ അറസ്റ്റിലായത്. ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിനിരയായ പത്ത് വയസുകാരി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജോസഫിന്റെ മരണവും പോലീസ് പുനരന്വേഷിച്ചത്.
ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ ജോസഫിന്റെ ഭാര്യ ആശയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും അവരെ ചോദ്യം ചെയ്താല്‍ പ്രതിയെ പിടികൂടാമെന്നും പോലീസിന് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ജനുവരി 25ന് രാവിലെയാണ് ഷാജിയെ ഭാര്യ ആശയുടെ പടപ്പക്കര എസ്.എന്‍ നഗറിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവിവരം ഷാജിയുടെ മാതാവ് ജോസ്ഫിനയെ നാട്ടുകാരാണ് അറിയിച്ചത്. അമ്മയും ബന്ധുക്കളും എത്തിയപ്പോള്‍ ഷാജിയുടെ മൃതദേഹം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നതാണ് കണ്ടത്. തുണി മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവിന്റെ പാടുകളും കണ്ടു.
ആശയോട് വിവരം അന്വേഷിച്ചപ്പോള്‍ 24ന് വൈകിട്ട് ഉറങ്ങാന്‍ കിടന്നതാണെന്നും പിറ്റേന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട് കതക് തുറന്നില്ല, പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടുവെന്നുമാണ് ആശ മറുപടി നല്‍കിയത്. തുടര്‍ന്ന് കുണ്ടറ പോലീസില്‍ വിവരം അറിയിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്?മോര്‍ട്ടം ചെയ്ത ശേഷം സംസ്‌കരിക്കുകയും ചെയ്തു.
സംഭവ ദിവസം രാത്രി ഏഴ് മണിയോടെ കിടപ്പുമുറിയില്‍ കയറിയ ഷാജിയെ രാത്രി പത്ത് മണിയോടെ തൂങ്ങിയ നിലയില്‍ കണ്ടുവെന്നും കൈലി മുറിച്ച് താഴെയിട്ടുവെന്നുമാണ് ആശ പോലീസിന് നല്‍കിയ മൊഴി. എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ചോദ്യത്തിന് വാഹനം കിട്ടിയില്ലെന്നും ആശ പറഞ്ഞു. എന്നാല്‍ ഈ വിവരം അയല്‍വാസികള്‍ പോലും അറിയാതിരുന്നത് സംശയത്തിനിടയാക്കി. മൃതദേഹ പരിശോധനയില്‍ ദേഹത്ത് മണ്ണും മുറിവും കണ്ടതും ആശയുടെ ഒരു ബന്ധു രാത്രി വീട്ടില്‍ വന്ന് മടങ്ങിയതും സംശയം ബലപ്പെടുത്തി.
സംഭവ ദിവസം വീട്ടിലെത്തിയ ആശയുടെ ബന്ധു ഷാജിയെ മര്‍ദ്ദിച്ചതായി നാല് വയസുള്ള മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് തുടരന്വേഷണം നടത്താതിരുന്നതാണ് രണ്ട് മാസം പ്രതികള്‍ പിടിയിലാകാതിരിക്കാന്‍ കാരണം. കുണ്ടറ പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐയും എസ്.ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചത്
https://www.facebook.com/Malayalivartha


























