കുണ്ടറ പീഡനക്കേസില്‍ മുത്തച്ഛനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു

കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേലിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു റിമാന്‍ഡ് ചെയ്തത്. കോടതി വളപ്പില്‍ പ്രതിക്കു നേരെ നാട്ടുകാര്‍ അസഭ്യവര്‍ഷവുമായി അടുത്തു. നാണമില്ലേ കിളവാ... ഇവന്റെ സാധനം കണ്ടിച്ച് കളയണം. ഇനിയൊരിക്കലും ഇതും വച്ചോണ്ട് നടക്കരുത്. ഡൈയും അടിച്ച് നടക്കുന്നു. ഇവനെ ഇങ്ങ് വിട്ടുതാ സാറെ ഞങ്ങള്‍ അവന്റെ കഴപ്പ് തീര്‍ക്കാം... എന്നിങ്ങനെ ജനങ്ങള്‍ തങ്ങളുടെ രോക്ഷം തെറിയായി വിളിച്ചു.
ജനങ്ങള്‍ വളയുമെന്ന് കണ്ട് കനത്ത സുരക്ഷയിലാണ് വിക്ടറിനെ കോടതിയിലെത്തിച്ചത്. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്.
അതേസമയം, സംഭവത്തില്‍ മകള്‍ കൊല്ലപ്പെട്ടതു തന്നെയെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മകള്‍ക്ക് പഴയലിപി അറിയില്ല. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയില്ലെന്നും കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha


























