പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രി കയറിയിറങ്ങി അലഞ്ഞപ്പോള്‍

അടുത്ത ബന്ധുവില്‍ നിന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കു ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. ഇന്നലെ രാവിലെ 11.30 മുതല്‍ കുട്ടിയും മാതാപിതാക്കളും പോലീസുകാരും കൂടി പരിശോധനയ്ക്കായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങി. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു. ഡോക്ടറുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രതിരിച്ചു. അവിടെയെത്തിയപ്പോഴേക്കും ഡോക്ടര്‍ സ്ഥലം വിട്ടിരുന്നു.
മറ്റൊരു പീഡനക്കേസിന്റെ പരിശോധന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവയിലേക്ക് സംഘം പോയി. അവിടെയെത്തിയപ്പോഴേക്കും ഡോക്ടര്‍ മടങ്ങിയിരുന്നു. അവിടെയും ശ്രമം വിഫലമായി.
പിന്നീട് രാത്രി 7.30 നു കളമശേരി മെഡിക്കല്‍ കോളജിലാണു വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. 10.30ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഞാറക്കല്‍ എസ്.ഐ: ആര്‍. രഗീഷ്‌കുമാര്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷിയായി പോകേണ്ടി വരുന്നതിനാലാണ് ഡോക്ടര്‍മാരുടെ പിന്മാറ്റമെന്നാണു സംശയിക്കുന്നത്. പീഡനത്തിനിരയായി കുട്ടിയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയുണ്ട്. പീഡനക്കേസുകളില്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും പതിവായി ഇത്തരം നടപടിയാണ് സ്വീകരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇരയുമായി നിരവധി ആശുപത്രികള്‍ കയറിയിറങ്ങുന്നതിനിടെ ആളുകളുടെ മുന്നില്‍ ഇര അപഹാസ്യരാകുന്നതിനും കാരണമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികള്‍ക്ക് ഇത്തരം യാത്രകള്‍ അവര്‍ക്ക് മാനസികമായ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇന്നലെ ആശുപത്രികള്‍ കയറിയിറങ്ങേണ്ടിവന്നത് പതിമൂന്നു വയസുള്ള ബാലികയ്ക്കായിരുന്നു ഇത്രയുമധികം മാനസിക വേദനയുണ്ടായത്.
https://www.facebook.com/Malayalivartha


























