മദ്യലഹരിയില്‍ മകനെ കായലിലെറിഞ്ഞ അച്ഛനെ റിമാന്‍ഡു ചെയ്തു

മദ്യലഹരിയില്‍ അഞ്ചു വയസുള്ള മകനെ കായലിലെറിഞ്ഞതിന്റെ പേരില്‍ അറസ്റ്റിലായ പനമ്പുകാട് ഓടത്തുംപറമ്പില്‍ അക്വിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന അക്വിലിന്‍ കുഞ്ഞിനെ എടുത്ത് കായലിലെറിയുന്നതു കണ്ട് അമ്മ പിന്നാലെ ചാടി മകന്‍ സ്വീഡനെ രക്ഷപ്പെടുത്തുകയായിരുന്നു. വധശ്രമത്തിനാണ് അക്വിലിനെതിരേ കേസെടുത്തിരിക്കുന്നത്. നാട്ടുകാരുടെ പരാതിയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മുളവുകാട് പോലീസാണു കേസെടുത്തത്.
സെന്‍ട്രല്‍ സി.ഐ: എ. അനന്തലാലിനായിരുന്നു അന്വേഷണച്ചുമതല. ഞങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹത്തോടെയാണു കഴിയുന്നതെന്നും സംഭവദിവസം ഉന്തുംതള്ളുമുണ്ടായപ്പോള്‍ കുട്ടി കായലില്‍ വീണതാണെന്നുമാണ് അക്വിലിന്റെ ഭാര്യ പോലീസിനോട് പറഞ്ഞത്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കുട്ടിയെ കായലിലെറിയുന്നതു കണ്ടവരുടെ മൊഴിയുടെയും ശിശുക്ഷേമ സമിതിയുടെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാകില്ലെന്നു പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha