കേരളസര്‍ക്കാരിന് തലവേദനയായി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്, ദുരിതത്തിലാകുന്നത് ജനങ്ങളും

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് കര്‍ശനമായി നേരിടുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ 'ഡയസ് നോണ്‍' പ്രഖ്യാപിച്ചിട്ടുണ്ട്.
2013 ഏപ്രില്‍ മുതല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഇടത് അനുകൂല ജീവനക്കാരുടെ സംഘടനകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന് ആധാരമായി അവര്‍ ഉന്നയിക്കുന്നുണ്ട്. ഗണ്യമായ ഒരുവിഭാഗം ജീവനക്കാര്‍ സമരത്തിനിറങ്ങുന്നതോടെ സെക്രട്ടേറിയറ്റടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പണിമുടക്ക് നേരിടുന്നതിന് ഡയസ് നോണ്‍ പ്രഖ്യാപിച്ചതിനു പുറമേ മറ്റ് മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ജോലിക്കെത്തുന്ന ജീവനക്കാരെ തടയാന്‍ സമരാനുകൂലികളെ അനുവദിക്കരുതെന്ന് ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കെത്തുന്നവര്‍ക്ക് വേണ്ടിവന്നാല്‍ സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കും. പണിമുടക്കിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുക, വനിതാ ജീവനക്കാരെ തടയുക, അക്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളും. സമരത്തില്‍ പങ്കെടുക്കുന്ന താത്കാലിക ജീവനക്കാര്‍ക്കും പ്രൊബേഷനിലുള്ള ജീവനക്കാര്‍ക്കുമെതിരെ ഉടനടി നടപടിയുണ്ടാകും
സമരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയെന്ന് തോന്നിയാല്‍ മേലധികാരിക്ക് ഏത് കാരണത്തിലുള്ള അവധി അപേക്ഷയും നിരസിക്കാം. ലീവില്‍ പ്രവേശിച്ചുകഴിഞ്ഞവരെ അത്യാവശ്യഘട്ടത്തില്‍ തിരിച്ചുവിളിക്കാം.
https://www.facebook.com/Malayalivartha