പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

ഹാര്‍വ്വിപുരം സ്വദേശിനിയായ 11കാരിയെ നിരന്തരം പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റില്‍. ഹാര്‍വ്വിപുരം സ്വദേശി ഹരി (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള ബന്ധംമൂലം ഇയാള്‍ നിരവധി തവണ ഇവിടെ വന്നുപോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചുവന്നത്.
ശാരീരിക അവശതയുണ്ടായതോടെ കുട്ടി വിവരം സ്‌കൂളില്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
https://www.facebook.com/Malayalivartha























