Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ വ്യക്തികളുടെ സഹകരണത്തോടെ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു

28 MARCH 2017 09:49 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ വ്യക്തികളുടെ സഹകരണത്തോടെ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു. പരസ്യ വരുമാനം സംരംഭകര്‍ക്ക് ഈടാക്കാവുന്ന തരത്തിലാണു സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു ഹോട്ട് സ്‌പോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ ഐ.ടി. നയത്തിന്റെ ഭാഗമായാണു തീരുമാനം.

സര്‍ക്കാരിതര സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹോട്ട് സ്‌പോട്ടുകള്‍, സുരക്ഷാ നെറ്റ് വര്‍ക്കുകള്‍, സി.സി.ടിവി ക്യാമറകള്‍, സ്ഥല കാല വിവരങ്ങള്‍, വിവര വിനിമയ ശൃംഖലകള്‍ ഇവയെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു സുരക്ഷാ വലയം തീര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയിടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷ ഒരുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കലക്ടറേറ്റുകളില്‍ സൗജന്യ െൈവഫെ സൗകര്യം ഒരുക്കുന്ന പദ്ധതിയ്‌ക്കൊപ്പമാണു തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം. പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ െൈവഫെ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) സ്ഥാപിക്കാനും തീരുമാനമുണ്ട്.

ഡിജിറ്റല്‍ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം ലക്ഷ്യം വച്ചു ''സ്മാര്‍ട് ഗ്രാമങ്ങള്‍, പഞ്ചായത്തുകള്‍'' എന്ന പദ്ധതി നടപ്പാക്കും. ഐടി നയം നടപ്പിലാക്കാന്‍ ഐ.ടി., വാര്‍ത്താ വിനിമയം, മറ്റു പ്രധാന മേഖലകള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിജയകരമായി നടപ്പിലാക്കിയ വ്യക്തികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രുപീകരിക്കും.

സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരും. ഡിജിറ്റല്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പൊതു ജന സേവനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിനു നല്‍കും. വ്യവസായങ്ങളെയും അത്യന്താധുനിക പ്രവണതകളെയും സംബന്ധിച്ച അറിവും പരിജ്ഞാനവും വൈദഗ്ധ്യവും സര്‍ക്കാരുമായി പങ്കുവയ്ക്കുന്ന സാങ്കേതിക സംവിധാനമായി സമിതി പ്രവര്‍ത്തിക്കും.
സംസ്ഥാനത്തിന്റെ സമഗ്ര ഐടി വികസനം ഉറപ്പാക്കാനും, ഡിജിറ്റല്‍/ഐടി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിനു കീഴില്‍കൊണ്ടു വരാനും ഏകോപിപ്പിക്കാനും സമിതി ജനപ്രതിനിധികളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിശദമായ പദ്ധതി നടത്തിപ്പ് മാര്‍ഗരേഖാ രൂപീകരണം, പ്രവര്‍ത്തന ചട്ടക്കൂട്, ഭരണ നിര്‍വഹണമാതൃകകള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ സമിതിക്കു നിര്‍ണായക പങ്കുണ്ടാകും.

സര്‍ക്കാര്‍ സേവന പദ്ധതികളുടെയും സംവിധാനങ്ങളുടെയും കാലോചിതമായ നടപ്പിലാക്കല്‍, പരിഷ്‌ക്കരണം, കാര്യക്ഷമത ഉറപ്പാക്കല്‍, സമയ ബന്ധിതവും സുതാര്യവുമായ പ്രവര്‍ത്തനം എന്നിവ സമിതി നിരീക്ഷിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends