Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഹണി ട്രാപ്പ് നടത്തിയ യുവതിയെ അജ്ഞാത കേന്ദ്രത്തില്‍ ചാനല്‍ ഒളിപ്പിച്ചെന്ന് ആരോപണം

30 MARCH 2017 10:20 AM IST
മലയാളി വാര്‍ത്ത

സുന്ദരി മന്ത്രി ശശീന്ദ്രനെ കുടുക്കാന്‍ ആദ്യമെത്തിയത് ചാനല്‍ സംഘത്തിനൊപ്പമെന്നും പിന്നീട് സ്ഥിരം സന്ദര്‍ശകയായി മന്ത്രിയെ വരുതിയിലാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട്. ചാനല്‍ പുറത്തുവിട്ട ഫോണ്‍വിളികള്‍ പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തതെന്നും സൂചന. ഹണി ട്രാപ്പ് നടത്തിയ യുവതിയെ ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍ ചാനല്‍ ഒളിപ്പിച്ചു എന്നും ആരോപണം. ശശീന്ദ്രനെ കുടുങ്ങിയതിന്റെ അണിയറക്കഥകള്‍ ഞെട്ടിക്കുന്ന ക്രൈം ത്രില്ലര്‍ 

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെയാണ് ആ യുവതി ആദ്യമായി മന്ത്രിയുമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇടയ്ക്കിടെ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി സൗഹൃദം സ്ഥാപിച്ചു. പിന്നെ പതിയെ പതിയെ ഫോണ്‍വിളികളിലൂടെ മന്ത്രിയുടെ വീക്ക്നെസുകളില്‍ മനസിലാക്കി. പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെ വീഴ്ച്ചയ്ക്ക് വഴിതെളിച്ച യുവതിയെ തിരിച്ചറിഞ്ഞതോടെ ഹണി ട്രാപ്പിലേക്ക് നയിച്ച കാര്യങ്ങളും മറനീക്കി പുറത്തുവരികയാണ്.

മറ്റൊരു സ്വകാര്യ ചാനലില്‍ നിന്ന് അടുത്തിടെയാണ് ഈ യുവതി വാര്‍ത്ത പുറത്തുവിട്ട ചാനലിലെത്തിയത്. മുമ്പ് വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വന്നതോടെ വേര്‍പിരിയുകയായിരുന്നു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനടുത്തു നിന്നും കുറച്ചകലെ മാത്രമാണ് ഈ യുവതി താമസിക്കുന്നതും. ചാനലിന്റെ ഉദ്ഘാടനത്തിന് സംപ്രേക്ഷണം ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസിന്റെ ചുമതല ഏറ്റെടുത്താണ് ഇവര്‍ മന്ത്രിയുമായി അടുക്കുന്നതും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതും.

കണ്ണൂരില്‍ നിന്നു നിവേദനം നല്‍കാന്‍ എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രന്‍ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയത് എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍, ഇപ്പോള്‍ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫീസില്‍ വരാറുണ്ടായിരുന്നെന്നു ശശീന്ദ്രന്റെ പഴ്സനല്‍ സ്റ്റാഫിലുള്ളവര്‍ സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസത്തെ ഫോണ്‍ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ചാനല്‍ യുവതിയുടെ ശബ്ദം പുറത്തുവിടാത്തതും.

ഹണിട്രാപ്പാണെന്ന് മനസിലായതോടെ ഇവരുടെ വീടുള്‍പ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുള്‍പ്പടെ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തെങ്കിലും മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇവര്‍ സുപരിചിതയാണ്. അതുകൊണ്ട് തന്നെ ഇവരുടെ യഥാര്‍ഥ ഫോട്ടോ പലര്‍ക്കും ലഭിക്കുകയും ചെയ്തു. ഹണിട്രാപ്പ് തെളിഞ്ഞാല്‍ ഏതൊക്കെ വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതി നല്‍കിയാല്‍ കേസെടുക്കുന്ന കാര്യം ഡിജിപി മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (9 minutes ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (22 minutes ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (22 minutes ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (35 minutes ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (56 minutes ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (1 hour ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (1 hour ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (1 hour ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (1 hour ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (2 hours ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (2 hours ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (2 hours ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (2 hours ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (2 hours ago)

Malayali Vartha Recommends