Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല വിവാദ ചാനലില്‍ നിന്ന് വീണ്ടും രാജി

30 MARCH 2017 04:30 PM IST
മലയാളി വാര്‍ത്ത

എകെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് വിവാദ ചാനലില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി രാജിവെച്ചു. തലശേരി സ്വദേശിയും തൃശൂര്‍ റിപ്പോര്‍ട്ടറുമായ നിതിന്‍ അംബുജനാണ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകയായ അല്‍നിമയും ചാനലില്‍ നിന്ന് രാജിവെച്ചിരുന്നു.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന് ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കിയ നിതിന്‍ അംബുജന്‍, വിവാദ ചാനലിലാണ് ആദ്യമായി ജോലിചെയ്യുന്നത്. ആ ജോലിയില്‍ നിന്നാണ് ഇപ്പോള്‍ അദ്ദേഹം രാജിസമര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന മാധ്യമപ്രവര്‍ത്തനത്തോട് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ച് നിതിന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും,സാധാരണക്കാര്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്തയര്‍പ്പിക്കന്നതു കൊണ്ടും ഏല്‍പ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തതെന്ന് നിതിന്‍ പറയുന്നു. ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തയെന്ന നിലയില്‍ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനല്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് താനും ഏറെ പ്രചരിപ്പിച്ചിരുന്നുവെന്ന് നിതിന്‍ പറയുന്നു. എന്നാല്‍ 26ന് 11 മണിക്ക് ചാനല്‍ ഓണ്‍എയര്‍ ചെയ്ത ബ്രേക്കിംഗ് ന്യൂസിനോടുള്ള വിയോജിപ്പ് താന്‍ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്ന് സൂചിപ്പിച്ച് അക്കാര്യങ്ങളും നിതിന്‍ വിവരിക്കുന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല,ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ ഇല്ലയോ. ഇതിനെല്ലാമുള്ള ഉത്തരം മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ലെന്നും നിതിന്‍ പറയുന്നു. ഫോണ്‍ കട്ട് ചെയ്തില്ല എന്നതിന് അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമാണെന്നല്ലേ അര്‍ത്ഥമെന്നും നിതിന്‍ ചോദിക്കുന്നു.
മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ എന്ന ചോദ്യവും പോസ്റ്റില്‍ നിതിന്‍ ഉന്നയിക്കുന്നു. ഇത്തരത്തില്‍ ഉയര്‍ന്നു വന്ന വിവാദ ചോദ്യങ്ങള്‍ക്ക് ചാനല്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍ക്കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്ത് വിട്ട് നാലുനാള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്നും നിതിന്‍ പറയുന്നു. ഇത് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതാണ് വാസ്തവമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും നിതിന്‍ പറയുന്നു.
അങ്ങനെയെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് താനെന്നും നിതിന്‍ പറയുന്നു. അത്തരം മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പുമില്ല. പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.
സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തുടക്കം കുറിച്ച് ,ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവര്‍ത്തകരാകെ സംശയത്തിന്റെ നിഴലിലായിയെന്നും നിതിന്‍ പറയുന്നു .സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാര്‍മ്മികതയുടെയുമൊക്കെ അതിര്‍ത്തികള്‍ കൂടുതല്‍ അവ്യക്തമാവുകയും ചെയ്തു. ചാനല്‍ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളില്‍ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തിരുന്നുവെന്നും നിതിന്‍ പറഞ്ഞുവെക്കുന്നു.
ഇത് തന്നെയാണ് ചാനലില്‍ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്. അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വര്‍ഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും നിതിന്‍ വ്യക്തമാക്കുന്നു.
നിതിന്റെ പോസ്റ്റ് പൂര്‍ണരൂപത്തില്‍
ഇന്ന് മംഗളം ടെലിവിഷന്‍ എന്നെയേല്‍പ്പിച്ച ഉത്തരവാദിത്തമായ തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്.ഫെബ്രുവരി 8നായിരുന്ന ജേര്‍ണലിസ്റ്റ് ട്രെയിനി എന്ന നിലയില്‍ ഞാന്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.ഫെബ്രുവരി 24ന് തൃശ്ശൂര്‍ ബ്യൂറോയിലെ ചാനല്‍ റിപ്പോര്‍ട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.മാധ്യമ പ്രവര്‍ത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും,സാധാരണക്കാര്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസ്തയര്‍പ്പിക്കന്നതു കൊണ്ടും ഏല്‍പ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്. ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തയെന്ന നിലയില്‍ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനല്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് ഞാനും ഏറെ പ്രചരിപ്പിക്കുകയും ചെയ്തു. 
ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല (അതിനര്‍ഥം അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമായിട്ടല്ലേ അതിനെ കാണേണ്ടത് ),ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല.
ഇനി മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ ? ഇത്തരത്തില്‍ ഉയര്‍ന്നു വന്ന വിവാദ ചോദ്യങ്ങള്‍ക്ക് ചാനല്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍ക്കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്ത് വിട്ട് നാലുനാള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.ഇത് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതാണ് വാസ്തവമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.അങ്ങനെയെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.അത്തരം മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പുമില്ല.പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.
സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നല്‍കി കൊണ്ട് തുടക്കം കുറിച്ച് ,ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവര്‍ത്തകരാകെ സംശയത്തിന്റെ നിഴലിലായി.സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാര്‍മ്മികതയുടെയുമൊക്കെ അതിര്‍ത്തികള്‍ കൂടുതല്‍ അവ്യക്തമാവുകയും ചെയ്തു.
ചാനല്‍ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളില്‍ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തു. അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വര്‍ഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണ
(മംഗളം ടെലിവിഷന്‍ അംഗമെന്ന നിലയില്‍ വാര്‍ത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമ സംസ്‌കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിത് ).
ഇന്നലെ യുവ മാധ്യമപ്രവര്‍ത്തകയും ചാനലില്‍ നിന്ന് രാജിവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ചാനല്‍ നടത്തിയത് മാധ്യമ അധാര്‍മ്മികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിലെ സബ് എഡിറ്റര്‍ അല്‍ നിമാ അഷറഫ് രാജിവെച്ചത്. രാജിവെക്കാനുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കി അല്‍ നിമാ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് താന്‍ രാജി വെക്കുന്നതെന്ന് അല്‍ നിമാ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (36 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (39 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (43 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (53 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends