Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവര്‍ത്തക തന്നെ, സ്വന്തം ഇഷ്ടപ്രകാരമാണ് മാധ്യമപ്രവര്‍ത്തക കെണിയൊരുക്കിയതെന്ന് ചാനലിലൂടെ പരസ്യ കുറ്റസമ്മതം

30 MARCH 2017 11:54 PM IST
മലയാളി വാര്‍ത്ത

എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവര്‍ത്തക തന്നെയെന്നും ഇനി ഇതാവര്‍ത്തിക്കില്ലെന്നും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാര്‍. ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.

ശശീന്ദ്രനെ കുടുക്കിയത് ഹണി ട്രാപ്പിലൂടെയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇക്കാര്യത്തില്‍ കൃത്യമായ തെളിവു ലഭിച്ചതോടെ ചാനലിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പാണ് ചാനല്‍ മേധാവി അജിത്തിന്റെ മാപ്പപേക്ഷ വന്നത്.

എന്നാല്‍ ഇത്തരമൊരു ഗൂഢാലോചന നടത്തിയതിനും മന്ത്രിക്കെതിരെ അപവാദപ്രചരണം നടത്തിയതിനും ചാനലിനെതിരെ നടപടി ഉറപ്പായിരിക്കുകയാണെന്നാണ് വിവരം. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പക്ഷേ, മാപ്പപേക്ഷയില്‍ പ്രശ്‌നം തീരില്ലെന്നും ഒരു മന്ത്രിയെ അപമാനിക്കുകയും സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയും ചെയ്തതിന് കടുത്ത നടപടിയുണ്ടാവുമെന്നുമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

എ.കെ ശശീന്ദ്രനെ മംഗളം ചാനല്‍ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തില്‍ ഇതില്‍ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ് ശക്തമായ നീക്കം നടത്തിവരികയാണ്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ സൂചന ലഭിച്ചതോടെ ഹണി ട്രാപ്പിലെ ഗൂഢാലോചന പൊളിയുമെന്ന് മനസ്സിലാക്കി അജിത് രംഗത്തെത്തിയതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെ നടത്തിയെന്നും സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സര്‍ക്കാരിനെ മനപ്പൂര്‍വം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഇതിനായാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ആരോപണ വിധേയയായ ചാനല്‍ ജീവനക്കാരിയെ പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഇതിനായി ചിലര്‍ ഒത്താശചെയ്തതായും സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ഇതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാര്‍ഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് ചാനലിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. നേരത്തേ ജുഡീഷ്യല്‍ അന്വേഷണമാണ് മന്ത്രിയുടെ രാജിക്കു പിന്നാലെ പ്രഖ്യാപിച്ചതെങ്കില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് തെളിവു ലഭിച്ചതോടെയാണ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ശശീന്ദ്രന്‍ വിളിച്ചത് വീട്ടമ്മയെയാണെന്ന് പറഞ്ഞാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വീട്ടമ്മയെയല്ല മറിച്ച ചാനല്‍ പ്രവര്‍ത്തകതന്നെയാണ് ശശീന്ദ്രനെ കുടുക്കാന്‍ രംഗത്തിറങ്ങിയതെന്ന് ഇപ്പോള്‍ ചാനല്‍ മേധാവിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടേതടക്കം നാലു പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ടെലിഫോണ്‍ വിവാദത്തിനു പിന്നില്‍ ഹണി ട്രാപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു. ഇതോടെ പൊലീസില്‍ നിന്ന് ചാനലിനുവേണ്ട് സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈടെക്് സെല്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഐടി ആക്റ്റ് പ്രകാരമാണ് അന്വേഷണം. ഐജി ദിനേന്ദ്രകശ്യപിനാണ് അന്വേഷണ നേതൃത്വം. ഡിവൈഎസ്പി ഷാനവാസിനാകും മറ്റൊരു കേസിന്റെ ചുമതല. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുകയെങ്കിലും ഇത് ക്രൈംബ്രാഞ്ച് അന്വേഷണമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (34 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (37 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (41 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (51 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends