ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ കേസില്‍ പോലീസന്വേഷണം പ്രഖ്യാപിച്ചത് വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലിന്റെ സംഘാടകരെ കുരുക്കാനാണെന്ന് സൂചന

ലോകനാഥ് ബഹ്‌റയും ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടറും തമ്മിലുള്ള അടുത്ത ബന്ധം തന്നെയാണ് കാരണം. എന്നാല്‍ കേസിന്‍മേല്‍ പോലീസിനുയാതൊന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിലപാട്ചാനല്‍ നടത്തുന്ന പത്രത്തിലെ പോലീസ് ബീറ്റ് കൈകാര്യം ചെയ്യുന്ന ലേഖകന് പോലീസ് ബന്ധം ദൃഢതരമാണ്. പോലീസിലെ രഹസ്യ വിവരങ്ങള്‍ വരെ മംഗളത്തില്‍ വരാറുണ്ട്.
ലേഖകനും ബഹ്‌റയും തമ്മില്‍ നിരന്തരം കാണാറുണ്ട്. സെന്‍കുമാറിനെ നീക്കി ബഹ്‌റയെ പോലീസ് മേധാവിയാക്കിയതിനു പിന്നില്‍ മീഗളം ലേഖകന്റെ സ്വാധീനമുണ്ടായിരുന്നു.മംഗളം വിവാദം ഉണ്ടായതിനു പിന്നാലെ ബഹ്‌റയും ലേഖകനും തമ്മില്‍ കണ്ടിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് മുഖ്യമന്ത്രി പോലീസ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതിന് പിന്നിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി, ശ്രീജിത്തിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതിനു പകരം ദിതേന്ദ്ര കശ്യപിനെ ഏല്‍പ്പിച്ചതിനു പിന്നിലും സ്വാധീനമുണ്ടാകാതിരിക്കാനുള്ള ശ്രമമുണ്ട്. മംഗളവും ബഹ്‌റയും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്ക് നന്നായറിയാം.
അതിനിടെ ഒരു പെണ്‍കുട്ടിയും എ കെ ശശീന്ദ്രനും തമ്മിലുള്ള ചിത്രം വാട്ട്‌സ് അപ്പില്‍ പോസ്റ്റ് ചെയ്ത മംഗളം ഉന്നതന്റെ നടപടിയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചാനലിനെതിരെ ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പത്രങ്ങളും മാധ്യമങ്ങളും ഉള്‍പ്പെടെ എല്ലാവരും.
https://www.facebook.com/Malayalivartha






















